മുംബൈ: 2022ലെ ഐപിഎൽ ഗ്രൂപ്പ് മാതൃകയിൽ നടത്തുമെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ടീമുകൾ കൂടി വർദ്ധിക്കുന്നതിനാൽ റൗണ്ട് റോബിൻ രീതിയിൽ നടത്തിയാൽ ടൂർണമെന്റ് ദൈർഘ്യം വർധിക്കുമെന്നും അതിനാൽ ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ച് ടൂർണ്ണമെന്റ് നടത്തുമെന്നും ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു.
കേരളത്തിൽ നിന്നുള്ള ഐപിഎൽ ടീമായ കൊച്ചി ടസ്കേഴ്സ് കേരള കൂടി കളിച്ചിരുന്ന 2011ലെ ടൂർണമെന്റ് ഗ്രൂപ്പ് മാതൃകയിലായിരുന്നു. അക്കൊല്ലം 10 ടീമുകൾ ഐപിഎൽ കളിച്ചിരുന്നു. അഞ്ചു ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരം.
Read Also:- പല്ല് പുളിപ്പാണോ പ്രശ്നം? പരിഹാരമുണ്ട്!
അതാത് ഗ്രൂപ്പുകളിലെ ടീമുകൾ തമ്മിൽ ഹോം, എവേ മത്സരങ്ങളും, എതിർ ഗ്രൂപ്പിലെ എല്ലാ ടീമുകളുമായി ഓരോ മത്സരങ്ങളും കളിക്കും. എതിർ ഗ്രൂപ്പിലെ ഒരു ടീമിനെതിരെ മാത്രം ഹോം, എവേ മത്സരങ്ങളുണ്ടാവും. ഇതോടെ ഒരു ടീം ഗ്രൂപ്പ് ഘട്ടത്തിൽ 14 മത്സരങ്ങൾ കളിക്കും. ആകെ 74 ഗ്രൂപ്പ് മത്സരങ്ങൾ. തുടർന്നു നോക്കൗട്ട് ഘട്ട പോരാട്ടങ്ങളും നടക്കും.
Post Your Comments