
ബാഴ്സലോണ: ഫ്രഞ്ച് സ്ട്രൈക്കർ അന്റോയിൻ ഗ്രീസ്മാൻ ബാഴ്സലോണ വിട്ടു. തന്റെ മുൻ ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡിലേക്ക് തന്നെയാണ് താരം കൂടുമാറുക. ഈ സീസണിൽ വായ്പ അടിസ്ഥാനത്തിൽ ക്ലബ് വിടുന്ന താരത്തെ സീസൺ അവസാനം 40 മില്യൺ യൂറോ ട്രാൻസ്ഫർ ഫീ നൽകി അത്‌ലറ്റികോ മാഡ്രിഡിന് സ്വന്തമാക്കാം. രണ്ടു സീസണുകൾക്ക് മുമ്പാണ് അത്‌ലറ്റികോ മാഡ്രിഡിൽ ഗ്രീസ്മാൻ ബാഴ്സയിൽ എത്തിയത്.
ട്രാൻസ്ഫർ ജാലകത്തിൽ അവസാനം മണിക്കൂറുകളിലായിരുന്നു ഫുട്ബോൾ ലോകം തീരെ പ്രതീക്ഷിക്കാതിരുന്ന ഡീൽ നടന്നത്. രണ്ടു സീസണിൽ ടീമിൽ കളിച്ചിട്ടും കാര്യമായ പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന ഗ്രീസ്മാന്റെ വേതനവും ബാഴ്സലോണയ്ക്ക് തലവേദനയായി.
Read Also:- ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡുമായി കരാർ ഒപ്പിട്ടത് രണ്ടു വർഷത്തേക്ക്
കൈമാറ്റ സമയവുമായി ബന്ധപ്പെട്ട ചില അനിശ്ചിതത്വങ്ങൾ ഉണ്ടായിരുന്നെങ്കിലും ഫ്രഞ്ച് താരം ക്ലബ് വിട്ട് വിവരം ബാർസലോണ തന്നെ അറിയിച്ചു. ലാലീഗയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന ബാഴ്സലോണ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. റയൽ മാഡ്രിഡാണ് പട്ടികയിൽ ഒന്നാമത്.
Post Your Comments