
മാഡ്രിഡ്: സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ഇതിഹാസം താരം ലയണൽ മെസിയെ കൈവിടാൻ പ്രേരിതരായ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ കടം പെരുകുന്നു. ക്ലബ് പ്രസിഡന്റ് യുവാൻ ലപോർട്ടയാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
1.35 ബില്യൺ യൂറോയുടെ ( പതിനൊന്നായിരം കോടിയിലേറെ രൂപ) ബാധ്യതയാണ് ബാഴ്സയ്ക്കുള്ളത്. വരുമാനത്തിന്റെ 103 ശതമാനമാണ് ബാഴ്സയുടെ ശമ്പള ബിൽ. മെസിയെ നിലനിർത്തിയിരുന്നെങ്കിൽ അത് 110 ശതമാനമായി ഉയർന്നേനെയെന്ന് ലപോർട്ട പറഞ്ഞു. തന്റെ മുൻഗാമി ജോസഫ് ബാർത്തമ്യൂവാണ് ബാഴ്സയുടെ കടക്കെണിക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മറ്റു ക്ലബ്ബുകൾ കളിക്കാർക്ക് ശമ്പളം നൽകാൻ വിനിയോഗിക്കുന്ന തുകയുടെ 20-25 ശതമാനമാണ് ബാഴ്സ ചെലവിടേണ്ടിവരുന്നത്. 80 മില്യൺ യൂറോ വായ്പയെടുത്താണ് ബാഴ്സ താരങ്ങളുടെ ശമ്പള ആവശ്യങ്ങൾ നിറവേറ്റുന്നത്. ബാർത്തമ്യൂവിന്റെ കാലത്ത് കടുത്ത കെടുകാര്യസ്ഥതയാണ് അരങ്ങേറിയതെന്നും മുൻ ഭരണ സമിതി പറഞ്ഞതെല്ലാം നുണയാണെന്നും ലപോർട്ട ആരോപിച്ചു.
Post Your Comments