തിരുവനന്തപുരം: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും മലബാർ ലഹളയെയും അനുകൂലിച്ചുകൊണ്ട് പ്രതിഷേധം നടത്തിയ എ എ റഹീമിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. മലപ്പുറം ജില്ലയിലെ 387 കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ
സംഘടിപ്പിച്ച ഫ്രീഡം ഫയറിനെതിരെയാണ് സോഷ്യൽ മീഡിയ രംഗത്ത് വന്നത്. സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളുടെ പട്ടികയിൽ നിന്നും വാരിയൻ കുന്നത്ത് ഉൾപ്പെടെ മലബാർ പ്രക്ഷോഭത്തിലെ 387 ധീര രക്തസാക്ഷികളുടെ പേര് നീക്കം ചെയ്യാനുള്ള ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ നീക്കത്തിനെതിരെ ഇന്ന് മലപ്പുറം ജില്ലയിലെ 387 കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ ഫ്രീഡം ഫയർ സംഘടിപ്പിച്ചു എന്ന ഫേസ്ബുക് പോസ്റ്റിനെതിരെയാണ് വിമർശനങ്ങൾ ഉയരുന്നത്.
Also Read:കുതിച്ചുയർന്ന് സംസ്ഥാനത്ത് കോവിഡ് കേസുകൾ : പത്ത് ദിവസത്തിനിടെ ഉണ്ടായത് 24 ശതമാനം വർധനവ്
‘ഏറനാട്ടിലുള്ള ഓരോ മാപ്പിളയോട് ചോദിച്ചാലും അറിയാം മാപ്പിള ലഹളക്ക് പിന്നിലെ ചേതോവികാരം. എന്റെ പൂർവികന്മാർ വരെ ഇതിൻറെ ഇരകൾ ആണ്. അവർ ലഹളക്കാരെ പേടിച്ചു കോഴിക്കോട് ചാലപ്പുറത്തു അഭയാർത്ഥികൾ ആയ കഥകൾ കേട്ടാണ് ഞാനും വളർന്നത്. ഇത് പോയി വല്ല താലിബാൻ ഭരണത്തിലും വിളമ്പു മോനെ. എന്നാണ് വിഷയത്തിൽ സോഷ്യൽ മീഡിയയുടെ പ്രതികരണം.
നീയൊക്കെ പ്രതിഷേധിക്കണം. നിന്നെപ്പോലുള്ള സ്ലീപർ താലിബാനികളെ തിരിച്ചറിയാനുള്ള അവസരമാണ് കേരളീയർക്കിത്. നീയൊക്കെ കിടന്ന് കുരു പൊട്ടിച്ചതു കൊണ്ടു തന്നെ വലിയൊരു വിഭാഗത്തിന്റെ മുൻപിൽ കുഴിച്ചുമൂടിയ സത്യങ്ങൾ അനാവൃതമായി. ഇനി ദേശീയ തലത്തിൽ വരെ 100 വർഷം മുൻപ് നടന്ന വർഗ്ഗീയ കലാപത്തിന്റെ കഥ അറിയട്ടെ. നാട്ടുകാർ കാണട്ടെ കേൾക്കട്ടെ. എന്നാണ് ശ്രദ്ധേയമായ മറ്റൊരു വിമർശനം.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ഇത് മലപ്പുറം കോട്ടക്കുന്ന്. ഇവിടെയാണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 1922 ജനുവരി ഇരുപതിന് ബ്രട്ടീഷുകാരുടെ വെടിയേറ്റു വീണത്. സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളുടെ പട്ടികയിൽ നിന്നും വാരിയൻ കുന്നത്ത് ഉൾപ്പെടെ മലബാർ പ്രക്ഷോഭത്തിലെ 387 ധീര രക്തസാക്ഷികളുടെ പേര് നീക്കം ചെയ്യാനുള്ള ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ നീക്കത്തിനെതിരെ ഇന്ന് മലപ്പുറം ജില്ലയിലെ 387 കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ
ഫ്രീഡം ഫയർ സംഘടിപ്പിച്ചു.
കോട്ടക്കുന്നിൽ നടന്ന ഫ്രീഡംഫയർ ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്ത് സംസാരിച്ചു. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ചരിത്രമുറങ്ങുന്ന മണ്ണിൽ നിന്ന് യുവത പ്രഖ്യാപിച്ചു. പൊരുതിയവരുടേതാണ് ചരിത്രം, മാപ്പിരന്നവരുടേതല്ല .
Post Your Comments