COVID 19KeralaLatest NewsNews

കുതിച്ചുയർന്ന് സംസ്ഥാനത്ത് കോവിഡ് കേസുകൾ : പത്ത് ദിവസത്തിനിടെ ഉണ്ടായത് 24 ശതമാനം വർധനവ്

നിലവിൽ മലപ്പുറം, തൃശ്ശൂർ , കോഴിക്കോട്, എറണാകുളം തുടങ്ങി വടക്കൻ ജില്ലകളിലാണ് രോഗബാധിതർ കൂടുതൽ ഉള്ളത്

തിരുവനന്തപുരം : ഓണത്തിന് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വൻ വർധനവ്.
പത്ത് ദിവസത്തിനിടെ സംസ്ഥാനത്ത് ഉണ്ടായത് 24 ശതമാനം വർധവാണ്. ഒരാളിൽ നിന്ന് എത്രപേരിലേക്ക് രോ​ഗം പകർന്നുവെന്ന് കണക്കാക്കുന്ന ആർ നോട്ട് 0.96ൽ നിന്ന് 1.5ആയി ഉയർന്നിട്ടുണ്ട് .നിലവിലെ സ്ഥിതിയിൽ ഈ ആഴ്ച പ്രതിദിന രോ​ഗികളുടെ എണ്ണം 40000-ന് മുകളിലെത്താമെന്നും സർക്കാരിന്റെ കോവിഡ് റിപ്പോർട്ട് പറയുന്നു.

60 വയസിന് മുകളിൽ നല്ലൊരു ശതമാനം പേരും ഒരു ഡോസ് വാക്സീനെങ്കിലും എടുത്ത സ്ഥിതിക്ക് രോഗാവസ്ഥ ​ഗുരുതരമാകില്ലെന്നാണ് വിലയിരുത്തൽ. ഐ സി യു, വെന്റിലേറ്റർ എന്നിവയിൽ പ്രവേശിക്കപ്പെടുന്ന രോ​ഗികളുടെ എണ്ണത്തിലും വർധന ഉണ്ടാകില്ല. എന്നാൽ, ഓക്സിജൻ ആവശ്യമുള്ള രോ​ഗികളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്.

Read Also  :  മാപ്പിള ലഹളയെ പറ്റി ആഷിക് അബു മിണ്ടിയിട്ടില്ല, വാരിയംകുന്നന് പകരം പൃഥ്വിരാജിനെ വെച്ച് നീലവെളിച്ചം: കുറിപ്പ്

നിലവിൽ മലപ്പുറം, തൃശ്ശൂർ , കോഴിക്കോട്, എറണാകുളം തുടങ്ങി വടക്കൻ ജില്ലകളിലാണ് രോഗബാധിതർ കൂടുതൽ ഉള്ളത്. എന്നാൽ ഒരാളിൽ നിന്ന് എത്രപേരിലേക്ക് രോ​ഗം പകർന്നുവെന്ന് കണക്കാക്കുന്ന ആർ നോട്ട് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ ജില്ലകളിലും രോ​ഗികളുടെ എണ്ണം ഉയരാമെന്നാണ് വിലയിരുത്തൽ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button