ThiruvananthapuramKeralaLatest NewsNews

മാസ്കിന് പകരം സർക്കാർ പുതിയ സംവിധാനം കണ്ടെത്തണം, കോവിഡിന് നല്ലത് ആയുർവേദവും ഹോമിയോയും: പിസി ജോർജ്

കോട്ടയം: സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, കോവിഡ് ചികിത്സാ രീതികളിലെ അഭിപ്രായം പ്രകടമാക്കി മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പി സി ജോർജ്. സർക്കാർ ആയുർവേദത്തിനും ഹോമിയോയ്ക്കും കൂടുതൽ പരിഗണന നൽകണമെന്നും താൻ പറയുന്ന ഈ നിലപാട് അലോപ്പതി ഡോക്ടർമാർക്ക് സുഖിക്കില്ലെന്നും കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പിസി ജോർജ് വ്യക്തമാക്കി.

കോവിഡ് ചികിത്സയ്ക്ക് ഏറ്റവും നല്ലത് ആയുർവേദമാണെന്നാണ് പിസി ജോർജ് പറയുന്നത്. കോവിഡ് വന്ന ശേഷമുള്ള ചികിത്സയ്ക്കാണ് ആയുർവേദം ഏറ്റവും നല്ലത്. എന്നാൽ കോവിഡ് വരുന്നതിനു മുൻപ് രോഗപ്രതിരോധത്തിനായി ഹോമിയോ ഏറ്റവും നല്ലതാണെന്നും പി സി ജോർജ് പറഞ്ഞു. താൻ എല്ലാദിവസവും ഹോമിയോ മരുന്ന് കഴിക്കാറുണ്ട്. ഇത് ഏറെ ഗുണം ചെയ്യുന്നതായും പിസി ജോർജ് വ്യക്തമാക്കി.

Also Read: വർഗീയ ചുവയോടെ മക്കൾക്ക് നേരെ സൈബർ പ്രചാരണം: പൊട്ടിത്തെറിച്ച് സ്പീക്കർ

അതിനിടെ കോവിഡ് അതി രൂക്ഷമായി തുടരുന്നതിനിടയിൽ എല്ലാവരും മാസ്ക് ധരിക്കണമെന്നും പിസി ജോർജ് അഭിപ്രായപ്പെട്ടു. രോഗത്തെ പ്രതിരോധിക്കാൻ ആയി മാസ്ക് ധരിക്കുന്നത് നല്ലതാണ്. എന്നാൽ മാസ്ക് സ്ഥിരമായി ധരിക്കുന്നത് ശരീരത്തിന് ദോഷകരമാണ് എന്നും പി സി ജോർജ് പറഞ്ഞു. ശരീരത്തിനുള്ളിൽ നിന്നും പുറത്തേക്ക് വരുന്ന കാർബൺഡൈ ഓക്സൈഡ് വീണ്ടും ശ്വസിക്കുന്നത് ശരീരത്തിന് ഏറെ ദോഷം ചെയ്യുന്ന ഘടകമാണ്.

മാസ്ക് ധരിക്കുന്നതിലൂടെ ഇതാണ് സംഭവിക്കുന്നത്. മാസ്കിന് പകരം ഉള്ള സംവിധാനത്തെക്കുറിച്ച് സർക്കാർ ആലോചിക്കേണ്ട സമയം അതിക്രമിച്ചു എന്നും പി സി ജോർജ്ജ് പറഞ്ഞു. ശരീരത്തിൽ നിന്നും പുറത്തേക്ക് വരുന്ന മൂത്രം ആരെങ്കിലും വീണ്ടും കുടിക്കുമോ എന്നും പിസി ജോർജ് ചോദിക്കുന്നു. വീണ്ടും കാർബൺഡയോക്സൈഡ് ശ്വസിക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് പിസി ജോർജ് ഉദാഹരിക്കുന്നത് ഇങ്ങനെയാണ്.

Also Read: ഒളിച്ചോട്ടത്തിന് ശേഷമുള്ള ജീവിതം പ്രതീക്ഷിച്ചത് പോലെയായില്ല: ഭർത്താവിന്റെ വീട്ടുകാരെ വെള്ളം കുടിപ്പിച്ച് യുവതി

നേരത്തെ ആരോഗ്യമന്ത്രി അടക്കമുള്ളവർ ഹോമിയോയ്ക്ക് അനുകൂലമായ നടപടി എടുത്തതിനെ അലോപ്പതി ഡോക്ടർമാർ വിമർശിച്ചിരുന്നു. വി കെ പ്രശാന്ത് എംഎൽഎ ഉൾപ്പെടെയുള്ളവർ ഹോമിയോ ഗുളിക കഴിക്കുന്നതിനെ പറ്റി ഫേസ്ബുക്കിൽ കുറിച്ചതിനെ വിമർശിച്ചും അലോപ്പതി ഡോക്ടർമാർ രംഗത്തുവന്നിരുന്നു. ഹോമിയോ ചികിത്സാ സമ്പ്രദായത്തിനെതിരെ നേരത്തെ അലോപ്പതി ഡോക്ടർമാർ രംഗത്ത് വന്നിരുന്നു. ഹോമിയോപ്പതിയുടെ ശാസ്ത്രീയത ചോദ്യം ചെയ്തതാണ് ഡോക്ടർമാർ രംഗത്ത് വന്നിരുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം ഈ വിഷയത്തിൽ വലിയ വാദപ്രതിവാദങ്ങളും പല കാലത്തും നടന്നിരുന്നു.ഇതിനു പിന്നാലെയാണ് പിസി ജോർജ് പുതിയ പ്രസ്താവന നടത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button