കണ്ണൂർ : ഗാർഹിക പീഡനത്തെ തുടർന്ന് ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്തു. പയ്യന്നൂർ കോറോം സ്വദേശിനി സുനിഷ (26) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഭർത്താവും കുടുംബവും തന്നെ നിരന്തരം മർദ്ദിക്കുമായിരുന്നുവെന്ന് പെൺകുട്ടി സഹോദരന് അയച്ച സന്ദേശത്തിൽ പറയുന്നു. ഭർത്താവിന്‍റെ വീട്ടിൽ ഗാർഹിക പീഡനം നേരിട്ടെന്ന യുവതിയുടെ ഓഡിയോ സന്ദേശം പുറത്തു വന്നിട്ടുണ്ട്. ഭർത്താവ് വിജീഷും മാതാപിതാക്കളും നിരന്തരം മർദ്ദിക്കുമായിരുന്നുവെന്നാണ് ഓഡിയോ സന്ദേശത്തിൽ സുനിഷ പറയുന്നത്.
സഹോദരന് അയച്ച ഓഡിയോ സന്ദേശത്തിലാണ് ഭർത്താവിനെതിരായ യുവതിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. ഭർത്താവ് വിജീഷ് എല്ലാ ദിവസവും തന്നെ മർദ്ദിക്കാറുണ്ടെന്ന് യുവതി പറയുന്നു. ഭർത്താവിന്‍റെ മാതാപിതാക്കളും മർദ്ദിക്കാറുണ്ട്. കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്നത് ഓഡിയോയിൽ വ്യക്തമാണ്.
Also Read:അടുത്ത വർഷം ക്രിക്കറ്റിൽനിന്ന് പൂർണമായും വിരമിക്കാനാണ് തീരുമാനം: അഫ്രീദി
ഭർത്താവ് വിജീഷിന്റെ വീട്ടിൽ സുനിഷയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർതൃഗൃഹത്തിലെ പീഡനമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന് സുനിഷയുടെ കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഓഡിയോ പുറത്തുവരുന്നത്. ഒന്നര വർഷം മുൻപായിരുന്നു സുനിഷയുടേയും വിജീഷിന്റെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇതിന് ശേഷം മാതാപിതാക്കൾ സുനിഷയുമായി അകൽച്ചയിലായിരുന്നു. വിവാഹ ശേഷം വിജീഷും കുടുംബാംഗങ്ങളും സുനിഷയെ പീഡിപ്പിച്ചിരുന്നു. പീഡനം അസഹനീയമായതോടെ സുനിഷ അമ്മയുടെ സഹോദരിയെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ബന്ധുക്കൾ നിരവധി തവണ സുനിഷയെ കാണാൻ ശ്രമിച്ചെങ്കിലും ഭർതൃവീട്ടുകാർ കാണിക്കാൻ തയ്യാറായിരുന്നില്ല. പിന്നീട് വിജീഷിന്റെ വീട്ടുകാർക്കെതിരെ സുനിഷയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. എന്നാൽ പോലീസ് നടപടി സ്വീകരിക്കാതെ ഇരു വീട്ടുകാരെയും വിളിച്ചുവരുത്തി അനുനയിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ചെയ്തത്. ഇതിനു പിന്നാലെ വീണ്ടും തന്നെ അടിച്ചുവെന്നാണ് യുവതി തന്റെ ഓഡിയോ സന്ദേശത്തിൽ പറയുന്നത്.
Post Your Comments