ദുബായ്: അടുത്ത വർഷത്തെ പാകിസ്ഥാൻ സൂപ്പർ ലീഗിന് ശേഷം ക്രിക്കറ്റിൽ നിന്ന് പൂർണമായും വിരമിച്ചേക്കുമെന്ന് പാക് ഓൾറൗണ്ടർ ഷാഹിദ് അഫ്രീദി. രാജ്യാന്തര മത്സരങ്ങളിൽ നിന്നും നേരത്തെ വിരമിച്ച താരം പാകിസ്ഥാൻ സൂപ്പർ ലീഗിൽ സജീവമായിരുന്നു.
കാശ്മീർ പ്രീമിയർ ലീഗ് ഉൾപ്പെടെ മറ്റു ചില ടി20 ലീഗുകളിലും അദ്ദേഹം പാഡണിഞ്ഞു. എന്നാൽ അടുത്ത വർഷത്തെ പാകിസ്ഥാൻ സൂപ്പർ ലീഗിന് ശേഷം പൂർണമായി ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്നാണ് ഇപ്പോൾ അഫ്രീദിയുടെ പ്രഖ്യാപനം.
46 കാരനായ താരം നിലവിൽ മുൾട്ടാൻ സുൽത്താൻസിന്റെ താരമാണ്. എന്നാൽ വരുന്ന സീസണിൽ ക്വെറ്റ ഗ്ലാഡിയേറ്റഴ്സീനായി കളിക്കാനാണ് തനിക്ക് താല്പര്യമെന്ന് അഫ്രീദി പറഞ്ഞു. ‘ചിലപ്പോൾ ഇതെന്റെ അവസാനം പിഎസ്എല്ലാവും. മുൾട്ടാൻ അനുവദിക്കുമെങ്കിൽ എനിക്ക് വരുന്ന സീസണിൽ ക്വെറ്റയിൽ കളിക്കണം. എന്നാൽ എന്നെ വിടാൻ താൽപര്യമില്ലെങ്കിൽ ഞാൻ മുൾട്ടാനിൽ തന്നെ കളിക്കും’ അഫ്രീദി പറഞ്ഞു.
Post Your Comments