ThiruvananthapuramLatest NewsKeralaNattuvarthaNews

കെടിഡിസി ചെയർമാനായി സിപിഎം നേതാവ് പികെ ശശിയെ നിയമിച്ച് സര്‍ക്കാര്‍

നേരത്തെ ലൈംഗികാതിക്രമ പരാതിയിൽ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്ന പികെശശിയെ 2വർഷത്തിനുശേഷം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുത്തിരുന്നു

തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷൻ ചെയർമാനായി ഷൊർണൂർ മുൻ എംഎൽഎയും സിപിഎം നേതാവുമായ പികെ ശശിയെ നിയമിച്ച് പിണറായി സർക്കാർ തീരുമാനം. ശശിയെ കെടിഡിസി ഡയരക്ടറും ചെയർമാനുമായി നിയമിച്ചുകൊണ്ട് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വേണു ഐഎഎസ് ആണ് ഉത്തരവിറക്കിയത്.

നേരത്തെ ലൈംഗികാതിക്രമ പരാതിയിൽ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്ന പികെശശിയെ 2വർഷത്തിനുശേഷം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുത്തിരുന്നു.

ദുബായിയിലെ സ്‌കൂളുകളിൽ കോവിഡ് മാർഗനിർദ്ദേശങ്ങൾ പുതുക്കി: പുതിയ നിർദ്ദേശങ്ങൾ അറിയാം

വിവാദങ്ങളെത്തുടർന്ന് ഇകഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി സീറ്റ് നൽകിയിരുന്നില്ല. ശശിക്കെതിരെ നടപടി വേണമെന്ന് പരാതി അന്വേഷിച്ച എകെ ബാലന്‍ – പി.കെ. ശ്രീമതി കമ്മിഷന്‍ നിർദ്ദേശിച്ചിരുന്നു. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടിയെടുക്കാമെന്നുമാണ് കമ്മിഷന്‍ ശുപാര്‍ശ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button