ദുബായ്: ദുബായിയിലെ സ്‌കൂളുകളിൽ കോവിഡ് മാർഗനിർദ്ദേശങ്ങൾ പുതുക്കി. ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സർവകലാശാലകൾ, സ്‌കൂളുകൾ, നഴ്‌സറികൾ തുടങ്ങിയവയ്‌ക്കെല്ലാം ഉത്തരവ് ബാധകമാണ്.
സാമൂഹിക അകലം 2 മീറ്ററിൽ നിന്നും ഒരു മീറ്ററായാണ് കുറച്ചു. മാസ്‌ക് ധരിക്കൽ, കൈ വൃത്തിയാക്കൽ തുടങ്ങിയവ ഇനിയും തുടരണമെന്ന് മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ചയാളുമായി സമ്പർക്കം പുലർത്തിയവരുടെ ക്വാറന്റെയ്ൻ കാലാവധി 7 ദിവസമായി കുറച്ചു. രോഗ ലക്ഷണങ്ങളില്ലാത്തയാളാണെങ്കിൽ ക്വാറന്റെയ്ൻ കാലയളവ് അവസാനിച്ച ശേഷം പിസിആർ പരിശോധന നടത്തേണ്ടതില്ലെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു.
കോവിഡ് രോഗബാധിതനായ വ്യക്തിയുടെ ക്വാറന്റെയ്ൻ കാലാവധി 10 ദിവസമായി തുടരും. വിദ്യാർത്ഥികളുടെയും സ്റ്റാഫ് അംഗങ്ങളുടെയും ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനോടൊപ്പം മികച്ച പഠനം ഉറപ്പാക്കുക കൂടിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹെൽത്ത് റെഗുലേഷൻ സെക്ടറിലെ ഹെൽത്ത് പോളിസീസ് ആൻഡ് സ്റ്റാൻഡേർഡ്‌സ് ഡിപ്പാർട്ട്‌മെൻറ് ഡയറക്ടർ ഡോ. ഹനാൻ ഉബൈദ് വ്യക്തമാക്കി.
Post Your Comments