കാണ്ഡഹാർ: അഫ്ഗാൻ സേനയിൽ നിന്നും പിടിച്ചെടുത്ത യുഎച്ച്-60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ കാണ്ഡഹാറിന് മുകളിൽ പറക്കുന്ന വിഡിയോ പുറത്ത്. അഫ്ഗാൻ സൈനികരിൽ നിന്നും താലിബാൻ യുഎസ് സൈനിക ഉപകരണങ്ങളും വാഹനങ്ങളും പിടിച്ചെടുത്തതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം പിടിച്ചെടുത്ത യുഎസ് ഹെലികോപ്റ്റർ പറത്തുന്ന താലിബാൻ ഭീകരരുടെ വിഡിയോ പുറത്തുവരുന്നത് ആദ്യമായാണ്.
താലിബാൻ സംഘത്തിൽ യുഎസിന്റെ ഹെലികോപ്റ്ററുകൾ പറത്താൻ ശേഷിയുള്ള പൈലറ്റുമാരില്ലെന്നും അഫ്ഗാൻ വ്യോമസേനയിലെ പൈലറ്റുമാരെ താലിബാൻ ഭീഷണിപ്പെടുത്തി കൂടെ നിർത്തിയതാകാമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ, ഈ വിഡിയോ എന്നാണ് പകർത്തിയത് എന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നുണ്ട്.
നാല് ബ്ലേഡുകളുള്ള, മീഡിയം ലിഫ്റ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ കാണ്ഡഹാറിന് മുകളിൽ പറക്കുന്നതാണ് ദൃശ്യങ്ങളിൽ. മികച്ച പരിശീലനമില്ലാതെ യുഎച്ച്-60 പോലെയുള്ള ഒരു ഹെലികോപ്റ്റർ പ്രവർത്തിപ്പിക്കാൻ താലിബാൻ ഭീകരർക്ക് കഴിയില്ലെന്നതാണ് വാസ്തവം. അഫ്ഗാൻ സൈനികരോടും പൈലറ്റുമാരോടും സൈന്യത്തിൽ ചേരാൻ ആവശ്യപ്പെടുമെന്ന് താലിബാൻ വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് യുഎസിന്റെ അത്യാധുനിക ഹെലികോപ്റ്റർ താലിബാൻകാർ പറത്തുന്ന വിഡിയോ പുറത്ത് വന്നിട്ടുള്ളത്. രാജ്യാന്തര മാധ്യമങ്ങളെല്ലാം ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
WATCH: Taliban reportedly flying American-made Black Hawk helicopter over Kandahar, Afghanistan. pic.twitter.com/yNZPknlrZY
— Insider Paper (@TheInsiderPaper) August 30, 2021
Post Your Comments