ദുബായ്: വിപണിയിൽ താരമായി സ്വർണ്ണം കൊണ്ട് നിർമ്മിച്ച വട പാവ്. ദുബായിയിലാണ് 22 കാരറ്റ് സ്വർണ്ണം കൊണ്ട് വട പാവ് തയ്യാറാക്കിയിരിക്കുന്നത്. 24 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണ്ണം കൊണ്ട് നിർമ്മിച്ച ബർഗറിന് പിന്നാലെയാണ് രാജകീയമായ മറ്റൊരു വിഭവം കൂടി ഉണ്ടാക്കിയിരിക്കുന്നത്.
കരാമയിൽ സ്ഥിതി ചെയ്യുന്ന ഒപാഓ എന്ന ഭക്ഷണ ശാലയിലാണ് സ്വർണ്ണം കൊണ്ട് തീർത്ത വട പാവ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സ്ലൈഡറുകൾക്ക് പേരുകേട്ട ഭക്ഷണശാലയാണ് ഒപാഓ. ലോകത്തിൽ ആദ്യമായാണ് 22 കാരറ്റ് സ്വർണ്ണം കൊണ്ട് വട പാവ് നിർമ്മിച്ചിരിക്കുന്നത്.
വട പാവിന്റെ വില. ഉരുളക്കിഴങ്ങും പുതിനയിലയും മയോണൈസും വട പാവിലുണ്ട്. തടി കൊണ്ട് നിർമ്മിച്ച മനോഹരമായ ഒരു പെട്ടിക്കുള്ളിൽ പൊതിഞ്ഞാണ് വട പാവ് വിളമ്പുന്നത്. സ്വർണ്ണത്തിൽ തീർത്ത വട പാവിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
Post Your Comments