Latest NewsKeralaNews

കമ്യൂണിസമെന്നാല്‍ പതിയിരിക്കുന്ന അപകടം : കമ്യൂണിസത്തിനെതിരെ ക്യാമ്പയിൻ നടത്താനൊരുങ്ങി സമസ്ത

കോഴിക്കോട് ​: കമ്യൂണിസത്തിനെതിരെ മൂന്നു മാസം നീണ്ടുനിൽക്കുന്ന ‘ലൈറ്റ് ഓഫ് മിഹ്‌റാബ്’ ക്യാമ്പയിൻ നടത്താനൊരുങ്ങി സമസ്ത. ക്യാമ്പയിനിൽ മതവിശ്വാസത്തിന് എതിരായി നിലപാട് എടുക്കുന്നവർക്കെതിരെയുള്ള പ്രചാരണമാണ് ലക്ഷ്യമിടുന്നത്. യുക്തിവാദം, നിരീശ്വരവാദം, സ്വതന്ത്രചിന്ത എന്നിവക്കെതിരെയും മഹല്ല് ഫെഡറേഷൻ ക്യാമ്പയിൻ നടത്തുന്നുണ്ട്.

Read Also : കൊറോണ കാലത്ത് പിണറായി സർക്കാർ ജനങ്ങളിൽ നിന്ന് പിഴയായി പിരിച്ചെടുത്തത് 100 കോടിയിലധികം രൂപ : കണക്കുകൾ പുറത്ത് 

‘അടിസ്ഥാനപരമായി കമ്യൂണിസ്റ്റുകാർ ദൈവവിശ്വാസികളല്ല, നിഷേധികളാണെന്ന വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്. മാര്‍ക്‌സും ഏംഗല്‍സും മുതല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കള്‍ വരെ അതു വ്യക്തമാക്കിയതുമാണ്. കമ്യൂണിസം ആരംഭിക്കുന്നിടത്ത് നിരീശ്വരവാദം ആരംഭിക്കുന്നുവെന്നാണ് മാര്‍ക്‌സിന്‍റെ വീക്ഷണം’, സമസ്ത നേതാവും , ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് അക്കാദമി വൈസ് ചാന്‍സിലറുമായ ഡോ. ബഹാദ്ദീന്‍ നദ്‌വി സമസ്​ത മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

മാന്യതയുള്ളവര്‍ പറയാൻ പോലും മടിക്കുന്ന കാര്യങ്ങൾ പൊതുഇടങ്ങളില്‍ ആഘോഷിക്കാന്‍ മടിയില്ലാത്ത രീതിയിലാക്കിയതും കമ്യൂണിസ്റ്റുകളുടെ മനസ്സിന്റെ വൈകൃതമാണ് കാട്ടുന്നത്നും ലേഖനത്തിൽ പറയുന്നു . മെയ് ഏഴിനു കമ്യൂണിസ്റ്റ് വിദ്യാർത്ഥി സംഘടന ‘അന്തര്‍ദേശീയ സ്വയംഭോഗ ദിനം’ സജീവമായി ആചരിച്ചതിന്റെ കുറിച്ചുള്ള വിമർശനങ്ങളും ലേഖനത്തിലുണ്ട് . സ്വതന്ത്ര ലൈംഗികതയെ വരെ കമ്യൂണിസ്റ്റുകാർ പ്രോത്സാഹിപ്പിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും ലേഖനത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button