കേപ്ടൗണ്‍ : കൊറോണ വൈറസിന്റെ പുതിയ വകഭേദം, അതിതീവ്ര വൈറസ് ലോകരാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്നു. ദക്ഷിണാഫ്രിക്കയിലും നിരവധി വിദേശരാജ്യങ്ങളിലും കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദമാണ് (സി.1.2) കൂടുതല്‍ വ്യാപന ശേഷിയുള്ളതാണെന്നും വാക്സിനെ അതിജീവിക്കുന്നതാണെന്നും പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഈ വര്‍ഷം മെയിലാണ് കോവിഡിന്റെ സി.1.2 വകഭേദം ആദ്യമായി കണ്ടെത്തിയത്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് (എന്‍ഐസിഡി), ക്വാസുലു നെറ്റാല്‍ റിസര്‍ച്ച് ഇന്നോവേഷന്‍, ദക്ഷിണാഫ്രിക്കയിലെ സ്വീക്വന്‍സിങ് പ്ലാറ്റ്ഫോം എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
ലോകത്ത് ഇതുവരെ കണ്ടെത്തിയ കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന വകഭേദത്തേക്കാള്‍ കൂടുതല്‍ മ്യൂട്ടേഷന്‍ സംഭവിക്കാന്‍ ഇടയുളള വകഭേദമാണ് ഇതെന്ന് ഗവേഷകര്‍ വ്യക്തമാക്കി. സി.1.2 എന്നു പേരിട്ടിരിക്കുന്ന പുതിയ വകഭേദത്തിന്റെ സാന്നിദ്ധ്യം ഓഗസ്റ്റ് 13-വരെയായി ചൈന, കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, പോര്‍ട്ടുഗല്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലും കണ്ടെത്തിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
ഓരോ മാസംതോറും ദക്ഷിണാഫ്രിക്കയിലെ സി.1.2 വകഭേദത്തിന്റെ എണ്ണത്തില്‍ സ്ഥിരമായ വര്‍ദ്ധനവ് കണ്ടെത്തിയിട്ടുണ്ട്. മെയ് മാസത്തില്‍ 0.2 ശതമാനമാണ് സ്ഥീരികരിച്ചതെങ്കില്‍ ജൂണില്‍ 1.6 ശതമാനമായും ജൂലൈയില്‍ 2 ശതമാനമായും ആ വകഭേദം ഉയര്‍ന്നു.
Post Your Comments