കൊച്ചി: സംഘപരിവാറിനെ എതിർക്കുമ്പോൾ മാത്രമല്ല പുരോഗമനം ഉണ്ടാവുന്നതെന്നും അത് എല്ലാ മത തീവ്രവാദങ്ങൾക്കും നേരെ വിരൽ ചൂണ്ടുമ്പോൾ ഉണ്ടാവുന്നതാണെന്നും നടൻ ഹരീഷ് പേരടി. എംകെ മുനീർ എന്ന ജനപ്രതിനിധിക്ക് നേരെ വന്ന വധ ഭീഷണി അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിട്ടും ഇവിടെ ഒരു ഒപ്പ് ശേഖരണവും പ്രസ്താവനകളും ഉണ്ടായില്ലെന്ന് ഹരീഷ് വിമർശിച്ചു.
മുനീറിന്റെ രാഷ്ട്രിയത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാമെന്നും പക്ഷെ മനുഷ്യ പക്ഷത്ത് നിൽക്കാൻ പറ്റാത്ത എന്ത് പുരോഗമനമാണ് നിങ്ങൾ ഛർദ്ദിക്കുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. മനുഷ്യർ എവിടെ കൊല്ലപ്പെട്ടാലും അത് മനുഷ്യ വിരുദ്ധമാണെന്നും എല്ലാ കൊലപാതക പദ്ധതികളെയും തള്ളി പറഞ്ഞ് മനുഷ്യരാവുക എന്നും ഹരീഷ് പറയുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
‘എന്റെ മകളുടെ വിവാഹം’: ആഫ്റ്റർ കെയർ ഹോമിലെ അന്തേവാസിയുടെ കല്യാണത്തിന് രക്ഷകർത്താവായി ജില്ലാ കളക്ടർ
താലിബാൻ സ്ത്രികളുടെ സ്വാതന്ത്ര്യത്തെ മാത്രമല്ല സംഗീതത്തേയും കൊന്നിരിക്കുന്നു…ജാമിയ സലഫിയ സമരത്തിന് പോയ സ്ത്രീപക്ഷ വാദികളോടും കലാകാരൻമാരോടും സാസംകാരിക നായിക,നായകൻമാരോടും..ഫാസിസ്റ്റ് പൗര്വത പദ്ധതിയെ തുടക്കത്തിലെ എതിർത്ത ഒരു കലാകാരൻ എന്ന നിലക്ക് പറയട്ടെ അഫ്ഗാനും ഈ ഭൂമിയിലാണ്…നിങ്ങൾ പേടിക്കുന്നത് അഫ്ഗാനിലെ താലിബാനെയല്ല…ഇവിടെയുള്ള താലിബാനെയാണ് എന്ന് ഇതിലൂടെ വ്യക്തമാണ്…സംഘപരിവാറിനെ എതിർക്കുമ്പോൾ മാത്രമല്ല പുരോഗമനം ഉണ്ടാവുന്നത്..അത് എല്ലാ മത തീവ്രവാദങ്ങൾക്കും നേരെ വിരൽ ചൂണ്ടുമ്പോൾ ഉണ്ടാവുന്നതാണ്..
M.K.മുനീർ എന്ന ജനപ്രതിനിധിക്ക് നേരെ വന്ന വധ ഭീഷണി അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിട്ടും ഇവിടെ ഒരു ഒപ്പ് ശേഖരണവും പ്രസ്താവനകളും ഉണ്ടായില്ല..അദ്ദേഹത്തിന്റെ രാഷ്ട്രിയത്തോട് നിങ്ങൾക്ക് യോജിക്കാം വിയോജിക്കാം..പക്ഷെ മനുഷ്യ പക്ഷത്ത് നിൽക്കാൻ പറ്റാത്ത എന്ത് പുരോഗമനമാണ് നിങ്ങൾ ചർദ്ധിക്കുന്നത്…മനുഷ്യർ എവിടെ കൊല്ലപ്പെട്ടാലും അത് മനുഷ്യ വിരുദ്ധമാണ് …എല്ലാ കൊലപാതക പദ്ധതികളെയും തള്ളി പറഞ്ഞ് മനുഷ്യരാവുക
Post Your Comments