കൊല്ലം: ആഫ്റ്റർ കെയർ ഹോമിലെ അന്തേവാസിയുടെ കല്യാണത്തിന് രക്ഷകർത്താവായ ജില്ലാ കളക്ടരുടെ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇഞ്ചവിള സർക്കാർ ആഫ്റ്റർ കെയർ ഹോമിലെ അന്തേവാസിയായ ഷക്കീലയുടെ വിവാഹത്തിന് രക്ഷകർത്താവായി പങ്കെടുത്ത കൊല്ലം ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
കുടുംബസമേതം ചടങ്ങിൽ പങ്കെടുത്ത കളക്ടർ തന്റെ മകളുടെ വിവാഹമായിരുന്നു എന്നും തനിക്ക് ഒരുപാട് സന്തോഷം നൽകിയ ദിനമായിരുന്നു എന്നും ഫേസ്ബുക്കിൽ കുറിച്ചു. ഒപ്പം വിവാഹ ചടങ്ങുകളുടെ ഫോട്ടോയും പങ്കുവെച്ചു. കൊല്ലം ജില്ലാ കലക്ടറായി ചുമതലയേറ്റ ശേഷം രക്ഷകർത്താവ് എന്ന നിലക്ക് പങ്കെടുക്കുന്ന മൂന്നാമത്തെ വിവാഹമാണ് ഇതെന്നും അദ്ദേഹം കുറിച്ചു. ഒരുപാട് ആളുകൾ കളക്ടറുടെ നല്ല മനസ്സിനെ അനുമോദിച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്. കളക്ടർ വലിയ നന്മയുള്ള വ്യക്തിയാണെന്നും ജില്ലയിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥൻ സമൂഹത്തിനു മാതൃകയായതായും ആളുകൾ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു.
ബി. അബ്ദുൾ നാസറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ബാക്ക് ടു സ്‌കൂൾ: അബുദാബിയിൽ തെരഞ്ഞെടുക്കപ്പെട്ട സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് സൗജന്യ കോവിഡ് പരിശോധന
ഒരുപാട് സന്തോഷം നൽകിയ ദിനം, ഒപ്പം ആത്മനിർവൃതിയും. ഇഞ്ചവിള സർക്കാർ ആഫ്റ്റർ കെയർ ഹോമിലെ എന്റെ മകൾ കുമാരി ഷക്കീല യുടെയും വെള്ളിമൺ വെസ്റ്റ് വിഷ്ണു സദനത്തിൽ ശ്രീമതി സതീഭായിയുടെ മകൻ വിധുരാജിന്റെയും വിവാഹ സുദിനം. പനമൂട് ദേവീക്ഷേത്രത്തിൽ വെച്ചായിരുന്നു ഈ മംഗളകർമ്മം. ഞാനും കുടുംബവും ഏറെ സന്തോഷത്തോടെയും ആഹ്ലാദത്തോടെയുമാണ് ഈ കർമ്മത്തിൽ പങ്കു കൊണ്ടത്. നവദമ്പതികൾക്ക് ഏറെ കാലം സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഒന്നായി ജീവിക്കാൻ ആവട്ടെ എന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു.
ഈ ജില്ലയിൽ വന്നതിനു ശേഷം കുട്ടികളുടെ രക്ഷകർത്താവ് എന്ന നിലക്ക് നടന്ന മൂന്നാമത്തെ കന്യാദാനം. പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ ബഹു മന്ത്രി ശ്രീമതി ചിഞ്ചുറാണി അവർകൾ, ശ്രീ പ്രേമചന്ദ്രൻ ബഹു കൊല്ലം എം പി, ശ്രീ നൗഷാദ് ബഹു MLA, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ശ്രീമതി ഗീതാകുമാരി, സൂപ്രണ്ട് ശ്രീമതി റ്റി ജെ മേരിക്കുട്ടി, ശ്രീമതി സരസ്വതി രാമചന്ദ്രൻ, പ്രസിഡന്റ് ത്രിക്കരുവ ഗ്രാമപഞ്ചായത്ത് എന്നിവർ നേതൃത്വം വഹിച്ചു.
Post Your Comments