UAELatest NewsNewsInternationalGulf

ബാക്ക് ടു സ്‌കൂൾ: അബുദാബിയിൽ തെരഞ്ഞെടുക്കപ്പെട്ട സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് സൗജന്യ കോവിഡ് പരിശോധന

അബുദാബി: സ്‌കൂൾ തുറക്കലിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് സൗജന്യ കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ച് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സേഹ). തെരഞ്ഞെടുക്കപ്പെട്ട സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് സൗജന്യ കോവിഡ് പരിശോധന നടത്തുമെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി അറിയിച്ചിരിക്കുന്നത്.

Read Also: പതിനേഴുകാരനെ വിവാഹം കഴിച്ച് ലൈംഗികമായി പീഡിപ്പിച്ചു: യുവതി അറസ്റ്റിൽ

അബുദാബി ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് സേഹ വിദ്യാർത്ഥികൾക്ക് സൗജന്യ കോവിഡ് പരിശോധന നടത്തുന്നത്. സ്‌കൂളുകളിലേക്കുള്ള വിദ്യാർത്ഥികളുടെ മടക്കം സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ 30 വരെയായിരിക്കും സൗജന്യ പരിശോധന.

ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെയും വെള്ളിയാഴ്ച രാവിലെ പത്ത് മുതൽ രാത്രി എട്ട് വരെയുമായിരിക്കും സേഹയുടെ സ്‌ക്രീനിങ് സെന്ററുകൾ പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികൾക്ക് മുൻകൂർ അപ്പോയിന്റ്‌മെന്റുകളില്ലാതെ പരിശോധനയ്ക്ക് എത്താം.

സേഹ ഡ്രൈവ് ത്രൂ സ്‌ക്രീനിംഗ് സെന്റർ സെയ്ദ് സ്‌പോർട്‌സ് സിറ്റി, സേഹ ഡ്രൈവ് ത്രൂ സ്‌ക്രീനിംഗ് സെന്റർ അൽ ബാഹിയ, സേഹ ഡ്രൈവ് ത്രൂ സ്‌ക്രീനിംഗ് സെന്റർ അൽ മൻഹാൽ, സേഹ ഡ്രൈവ് ത്രൂ സ്‌ക്രീനിംഗ് സെന്റർ അൽ ഷാംമ്ക തുടങ്ങിയവയാണ് അബുദാബിയിലെ സൗജന്യ കോവിഡ് പരിശോധനാ സെന്ററുകൾ.

Read Also: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി തമിഴ്‌നാട്; മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ടിപിസിആര്‍ കര്‍ശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button