KeralaLatest NewsNewsIndiaInternationalMobile PhoneTechnology

വെരിഫിക്കേഷൻ കോഡ് തട്ടിപ്പ് : വാട്സ്ആപ്പ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ന്യൂഡൽഹി : വാട്സ്ആപ്പ് ഉപഭോക്താക്കളുടെ അക്കൗണ്ടുകളുടെ നിയന്ത്രണം പോലും തട്ടിയെടുത്ത് കബളിപ്പിക്കുന്ന രീതി വ്യാപകമാകുകയാണ്. ഒരിക്കൽ അക്കൗണ്ട് നിയന്ത്രണം തട്ടിപ്പ് സംഘം ഏറ്റെടുത്താൽ നിമിഷങ്ങൾക്കുള്ളിലാണ് വിവിധ രീതികളിൽ ഉപഭോക്താവിന് നഷ്ടം സംഭവിക്കും വിധമാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. ഈ ഭീഷണി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഓരോ വാട്സ്ആപ്പ് ഉപഭോക്താക്കളും അറിഞ്ഞിരിക്കേണ്ടതാണ്.

Read Also : രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് : 70 ശതമാനവും കേരളത്തില്‍  

വാട്സ്ആപ്പ് ഉപഭോക്താവിന് ലോഗിൻ കോഡ് അടങ്ങിയ വാട്ട്‌സ്ആപ്പ് സന്ദേശം തട്ടിപ്പ് സംഘം അയക്കുകയാണ് ആദ്യം ചെയ്യുക. രജിസ്റ്റർ ചെയ്ത വാട്ട്‌സ്ആപ്പ് അക്കൗണ്ട് നമ്പറിലേക്ക് ലോഗിൻ ചെയ്യാൻ പറ്റും വിധം ടു-സ്റ്റെപ് വെരിഫിക്കേഷൻ കോഡാണിത്. ഈ കോഡ് പലപ്പോഴും നിങ്ങളുടെ ഒരു സുഹൃത്തിൽ നിന്നോ കുടുംബാംഗത്തിൽ നിന്നോ ആണ് വരിക. തട്ടിപ് സംഘം സുഹൃത്തിന്റെയോ, കുടുംബാംഗത്തിന്റെയോ വാട്സ്ആപ്പ് ഹാക്ക് ചെയ്താണ് കോഡ് അയക്കുക. ഈ കോഡ് തെറ്റിയ അയച്ചു പോയതാണ് എന്നും തിരികെ അയക്കാനാവും ആവശ്യപ്പെടുക. ഇത് തിരിച്ചയക്കുന്നതോടെ നിങ്ങളുടെ അക്കൗണ്ടും തട്ടിപ്പ് സംഘം ഹാക്ക് ചെയ്യും.

വാട്ട്‌സ്ആപ്പ് മറ്റൊരു മൊബൈൽ നമ്പറിലേക്ക് ഒരിക്കലും വെരിഫിക്കേഷൻ കോഡ് അയക്കില്ല. ലളിതമായി പറഞ്ഞാൽ, നിങ്ങളുടെ സുഹൃത്തിന് നിങ്ങളുടെ വാട്ട്‌സ്ആപ്പ് വെരിഫിക്കേഷൻ കോഡ് ഒരിക്കലും ലഭിക്കില്ല. അതുകൊണ്ട് തന്നെ ഇത്തരമൊരു മെസ്സേജ് നിങ്ങൾക്ക് ലഭിച്ചാൽ അതിനർത്ഥം ഹാക്കർമാർ നിങ്ങളുടെ അക്കൗണ്ടിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നു എന്നതാണ്.

അക്കൗണ്ട് വീണ്ടെടുക്കാൻ ഒരു മാർഗമുണ്ട്.നിങ്ങളുടെ ഫോൺ ഉപയോഗിച്ച് വാട്സ്ആപ്പിൽ ലോഗിൻ ചെയ്ത് എസ്എംഎസ് വഴി നിങ്ങൾക്ക് ലഭിക്കുന്ന 6 അക്ക കോഡ് നൽകി നിങ്ങളുടെ നമ്പർ പരിശോധിക്കുക. നിങ്ങൾ 6 അക്ക എസ്എംഎസ് കോഡ് നൽകിയാൽ, നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഉപയോഗിക്കുന്ന വ്യക്തിയുടെ ഫോണിൽ നിന്നും സ്വയം ലോഗ്ഔട്ട് ആവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button