ഝാര്‍ഖണ്ഡ്: റാഞ്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത ഏഴുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ പരിചയക്കാരനാണ്. ആഗസ്റ്റ് 26ാം തീയതിയാണ് അതി ക്രൂരമായ സംഭവം നടന്നത്.
പരിചയക്കാരനായ ആൾ റൈഡിനാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ മോട്ടോര്‍ സൈക്കിളില്‍ കയറ്റിക്കൊണ്ട് പോക്കുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് മറ്റ് ആറു പേര്‍ ഒപ്പം ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ഇവർ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി. സംഭവത്തിന് ശേഷം പെണ്‍കുട്ടിയെ പരിചയക്കാരന്‍ തന്നെ വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു.
അവശനിലയിലായ പെണ്‍കുട്ടി വീട്ടുകാരോട് കാര്യങ്ങള്‍ തുറന്നു പറയുകയായിരുന്നു. ഇതിന് പിന്നാലെ ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചു. ഉടൻ തന്നെ കേസെടുത്ത്‍ അന്വേഷണം ആരംഭിച്ച പോലീസ് നാലു പ്രതികളെ പിടികൂടി. കേസില്‍ അറസ്റ്റിലായ നാലു പേര്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി ജുവനൈല്‍ ഹോമിലേക്കയച്ചതായും മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments