MalappuramNattuvarthaLatest NewsKeralaIndiaNews

18 കാരനെ കുടുക്കിയ പീഡനക്കേസ് വഴിത്തിരിവിൽ: ജയിലിലായ യുവാവിന് രക്ഷയായത് ഡി.എൻ.എ റിപ്പോർട്ട്

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസില്‍ അറസ്റ്റിലായ യുവാവിന് ജാമ്യം. ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായതോടെയാണ് ജയിലില്‍ കഴിയുകയായിരുന്ന പതിനെട്ടുകാരന് കോടതി ജാമ്യം അനുവദിച്ചത്. മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥി ശ്രീനാഥിനേയാണ് സ്വന്തം ജാമ്യത്തില്‍ പോക്സോ കോടതിയാണ് വിട്ടയച്ചത്.

Also Read:ബലാത്സംഗം ഏത് നിലയിലാണ് ജന്മിത്ത വിരുദ്ധ, സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിന്റെ ഒരു മുറയാകുന്നത്? ശങ്കു ടി ദാസ്

കഴിഞ്ഞ 35 ദിവസമായി കേസിൽ ജയിലിൽ കഴിയുകയായിരുന്നു ശ്രീനാഥ്. പീഡനത്തിന് ഇരയായ പതിനേഴുകാരിയാണ് ശ്രീനാഥിന്റെ പേര് പറഞ്ഞത്. ഇതോടെ കഴിഞ്ഞ ജൂണ്‍ 22ന് ശ്രീനാഥ് പോക്സോ കേസില്‍ റിമാന്‍ഡിലാവുകയായിരുന്നു. താനല്ലെന്ന് ശ്രീനാഥ് പലതവണ പറഞ്ഞിരുന്നു. അറസ്റ്റിലായപ്പോഴും യുവാവ് കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. ഒടുവിൽ ശ്രീനാഥിന്‍റെ അപേക്ഷ പ്രകാരമാണ് ഡി.എന്‍.എ പരിശോധന നടത്തിയത്. പരിശോധനാഫലം നെഗറ്റീവായതോടെയാണ് മഞ്ചേരി പോക്സോ കോടതി യുവാവിനെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചത്.

പോക്സോയ്ക്കു പുറമെ 346, 376, 342 ഐ.പി.സി വകുപ്പുകളും ശ്രീനാഥിനെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയുടെ പ്രത്യേക നിര്‍ദേശപ്രകാരം മണിക്കൂറുകള്‍ക്കുളളില്‍ തിരൂര്‍ സബ് ജയില്‍ നിന്ന് പുറത്തിറക്കി. പെണ്‍കുട്ടി പീഡനത്തിന് ഇരയായ കേസില്‍ പ്രതിയായി ഒന്നോ അതിലധികമോ പേരുണ്ടോ എന്നറിയാന്‍ ഇനിയും വിശദമായ പുനരന്വേഷണം വേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button