KeralaLatest NewsIndia

ബലാത്സംഗം ഏത് നിലയിലാണ് ജന്മിത്ത വിരുദ്ധ, സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിന്റെ ഒരു മുറയാകുന്നത്? ശങ്കു ടി ദാസ്

'ഒരമ്പലം പോലും ഇല്ലാത്ത ഗ്രാമങ്ങൾ ഇല്ലായിരുന്നു. മിക്കയിടത്തും ഒരു അമ്പലത്തിൽ കൂടുതലും ഉണ്ടായിരുന്നു. ലഹള പടർന്ന ഇടങ്ങളിൽ ഉണ്ടായിരുന്ന സർവ്വ അമ്പലങ്ങളും ബാക്കി വക്കാതെ തകർക്കപ്പെട്ടു.'

മലപ്പുറം: വാരിയം കുന്നനെ സ്വാതന്ത്ര്യ സമര രക്തസാക്ഷിപ്പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്ന സംഭവം വലിയ രീതിയിലുള്ള ചർച്ചകളിലേക്ക് വഴിമാറുകയായിരുന്നു. ഇതിനെ തുടർന്നുള്ള വാദ പ്രതിവാദങ്ങളിൽ നിരവധി പ്രമുഖരാണ് പ്രതികരിച്ചിരിക്കുന്നത്. വാരിയം കുന്നന്റെ നേതൃത്വത്തിലുള്ള സമരക്കാർ നിർബന്ധിത മതപരിവർത്തനം നടത്തിയതിന്റെയും സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തതിന്റെയും തെളിവുകൾ നിരത്തി ശങ്കു ടി ദാസ് രംഗത്തെത്തി.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

1921ൽ ഏറനാട് താലൂക്കിലെ ഹിന്ദു ജനസംഖ്യ എന്നത് 1,63,328 പേർ മാത്രമാണ്.
ഒരു ലക്ഷത്തിലേറെ ആളുകൾ അഭയാർത്ഥികൾ ആയി എന്ന് ആനി ബസന്റ് തന്നെ എഴുതിയിട്ടുമുണ്ട്. ‘മാപ്പിള ലഹള ബ്രിട്ടീഷുകാർക്ക് എതിരെ ആയിരുന്നു, അവരെ സഹായിച്ചിരുന്ന ചില ജന്മികൾ കൂടി അതിൽ ബാധിക്കപ്പെട്ടു എന്നേയുള്ളൂ’ എന്നിപ്പോൾ മുഖ്യമന്ത്രി വരെ പറയുന്നു.

എനിക്ക് മനസിലാവാത്ത കാര്യം ഇതാണ്. ലഹളയിൽ എല്ലാം നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ച ഒരു ലക്ഷത്തോളം ഹിന്ദുക്കളും അപ്പോൾ ജന്മികൾ ആയിരുന്നോ? ഏറനാട്ടിലെ ആകെ ജന്മിമാരുടെ എണ്ണം പരമാവധി അഞ്ഞൂറ് ആയിരിക്കണം. അവരുടെ കുടുംബാംഗങ്ങളെയും ചേർത്താൽ മൂവായിരം എന്നെടുക്കാം. എന്നാൽ പതിനായിരം പേരാണ് മാപ്പിള ലഹളയിൽ കൊല്ലപ്പെട്ടത്. ഈ മനുഷ്യരൊക്കെ ജന്മികൾ ആയിരുന്നോ?

‘ഒരമ്പലം പോലും ഇല്ലാത്ത ഗ്രാമങ്ങൾ ഇല്ലായിരുന്നു. മിക്കയിടത്തും ഒരു അമ്പലത്തിൽ കൂടുതലും ഉണ്ടായിരുന്നു. ലഹള പടർന്ന ഇടങ്ങളിൽ ഉണ്ടായിരുന്ന സർവ്വ അമ്പലങ്ങളും ബാക്കി വക്കാതെ തകർക്കപ്പെട്ടു.’ എന്നാണ് സി. ഗോപാലൻ നായർ എഴുതിയിട്ടുള്ളത്. ഈ ക്ഷേത്രങ്ങളിലെ മൂർത്തികൾ എല്ലാം ജന്മികൾ ആയിരുന്നോ? രണ്ടായിരത്തഞ്ഞൂറിൽ കുറയാതെ ആളുകൾ നിർബന്ധിത മത പരിവർത്തനത്തിന് വിധേയരായി എന്ന് റോളണ്ട് ഇ മില്ലർ എഴുതുന്നു. എന്നാൽ യഥാർത്ഥ സംഖ്യ അയ്യായിരത്തിന് മേലെ ആയിരുന്നു എന്ന് ആര്യ സമാജത്തിന്റേത് ഉൾപ്പെടെയുള്ള രേഖകൾ തെളിയുക്കുന്നുണ്ട്.

കോഴിക്കോടും പൊന്നാനിയും സ്ഥാപിച്ച ആര്യ സമാജം ഓഫീസുകൾ വഴിയും സാമൂതിരി നേതൃത്വം നൽകിയ വാദ്ധ്യാന്മാരുടെ സഭ വഴിയും മൂവായിരത്തിൽ ഏറെ മതം മാറ്റപ്പെട്ടവരെ ധർമ്മത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു.
ഇതിൽ ഭൂരിപക്ഷം പേരും അവർണ്ണ വിഭാഗങ്ങളിൽ നിന്നുള്ള സാധാരണക്കാർ ആയിരുന്നു. ജന്മി വിരുദ്ധ കലാപത്തിൽ ഇവരെ എന്തിനാണ് നിർബന്ധമായി മതം മാറ്റിയത്? ആയിരക്കണക്കിന് സ്ത്രീകളെ ലഹളക്കാർ പിടിച്ചു കൊണ്ട് പോവുകയും ബലാത്സംഗം ചെയ്യുകയുമുണ്ടായി. ബലാത്സംഗം ഏത് നിലയിലാണ് ജന്മിത്ത വിരുദ്ധ കർഷക പ്രക്ഷോഭത്തിന്റെ ഒരു മുറയാകുന്നത്?

ആലി മുസ്‌ലിയാരെ ആണ് ലഹളക്കാർ ആദ്യം ഖിലാഫത് രാജ്യത്തിന്റെ സുൽത്താൻ ആയി വാഴിക്കുന്നത്. ആലി മുസ്ലിയാർ കർഷകനോ കുടിയാനോ ആയിരുന്നില്ല. തിരൂരങ്ങാടി പള്ളിയുടെ ഖാതിബ് ആയിരുന്നു.
മുസ്ലിം ആത്മീയ നേതാവായിരുന്നു. വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയും കർഷകൻ ആയിരുന്നില്ല. ഏക്കറ് കണക്കിന് ഭൂമിയും സ്വന്തമായി പോത്ത് വണ്ടികളും ഉള്ള പാറവെട്ടി കുടുംബത്തിലെ അംഗമായിരുന്നു.

ലഹളത്തലവന്മാർ ആയ ചെമ്പ്രശ്ശേരി തങ്ങളും അബൂബക്കർ മുസ്ലിയാരും മൊയ്തു മൗലവിയും കൊന്നാറ തങ്ങളും ഒന്നും കർഷകർ ആയിരുന്നില്ല.
ഇസ്ലാമിക മത പണ്ഡിതന്മാരും ആത്മീയ നേതാക്കളുമായിരുന്നു.
മാപ്പിള ലഹള ജന്മി വിരുദ്ധ കർഷക കലാപം ആയിരുന്നെങ്കിൽ അതിന്റെ ഒരൊറ്റ നേതാവ് പോലുമെന്താണ് കർഷകർക്കിടയിൽ നിന്ന് ഉണ്ടാവാത്തത്?

ലഹളയാൽ ബാധിക്കപ്പെട്ടത് ഏതാനും ജന്മികളോ സവർണ്ണരോ മാത്രമല്ല.
ലഹള സ്ഥലത്തെ മുഴുവൻ ഹിന്ദുക്കളുമാണ്. 1921ൽ മലബാറിൽ ജീവിച്ചിരുന്ന ഹിന്ദുക്കൾ മുഴുവൻ ബ്രിട്ടീഷ് അനുകൂലികളും ചൂഷകരും കൊല്ലപ്പെടേണ്ടവരും ആയിരുന്നെന്നാണോ നിങ്ങൾ പറയുന്നത്?

shortlink

Related Articles

Post Your Comments

Related Articles


Back to top button