Latest NewsKerala

ഇല്ലാത്ത മോഷണത്തിന്റെ പേരില്‍ മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും പിങ്ക് പൊലിസ് മോഷ്ടാക്കളാക്കി, ഒടുവിൽ ഫോൺ കണ്ടെത്തി!

ഐ.എസ്.ആര്‍.ഓയുടെ വലിയ വാഹനം വരുന്നത് കാണാന്‍ പോയ ആലപ്പുഴ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മകളുമാണ് ക്രൂരതക്കിരയായത്.

തിരുവനന്തപുരം: മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും പൊതുജന മധ്യത്തില്‍ പരസ്യ വിചാരണ ചെയ്ത് പിങ്ക് പോലീസ് . ഒടുവിൽ മൊബൈൽ ഫോൺ വാഹനത്തിൽ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തു. ഐ.എസ്.ആര്‍.ഓയുടെ വലിയ വാഹനം വരുന്നത് കാണാന്‍ പോയ ആലപ്പുഴ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മകളുമാണ് ക്രൂരതക്കിരയായത്.

ഫോണ്‍ വാഹനത്തിൽ നിന്നും മോഷ്ടിച്ചെന്നും മൂന്നാം ക്ലാസുകാരിയായ മകള്‍ക്ക് നല്‍കുന്നത് കണ്ടെന്നുമാണ് പോലീസുദ്യോഗസ്ഥ പറഞ്ഞത്. മോഷ്ടിച്ചില്ലെന്ന് ഇവർ പറഞ്ഞിട്ടും പോലീസ് മോശമായി പെരുമാറി. മകള്‍ കരഞ്ഞതോടെ പോലീസുദ്യോഗസ്ഥ സമീപത്തുള്ളവരെ വിളിച്ചുകൂട്ടുകയും തങ്ങളെ ദേഹ പരിശോധന നടത്തണമെന്നും സ്റ്റേഷനില്‍ കൊണ്ടുപോകണമെന്നും പറഞ്ഞു.

ഇതിനിടെ പോലീസ് വാഹനത്തിലെ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്നുതന്നെ ഫോണ്‍ കണ്ടെത്തിയെന്നും ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൊലിസ് ഉദ്യോഗസ്ഥക്കെതിരേ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് ജയചന്ദ്രന്‍ പരാതി നൽകി. ഫോണ്‍ കിട്ടിയിട്ടും ക്ഷമാപണം നടത്താതെ വീണ്ടും അധിക്ഷേപിച്ചെന്നും ഇദ്ദേഹം പറയുന്നു.

സംഭവത്തില്‍ ഏറെ ഭയന്നിരിക്കുകയാണ് തന്റെ കുഞ്ഞ്. ജനങ്ങളുടെ മുന്നില്‍ തന്നെയും മകളെയും കള്ളന്‍മാരാക്കിയെന്നും പോലീസുദ്യോഗസ്ഥക്കെതിരെ നടപടി വേണമെന്നും ടാപ്പിങ് തൊഴിലാളിയായ ഇദ്ദേഹം ആവശ്യപ്പെട്ടു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button