KottayamNattuvarthaLatest NewsKeralaNews

വി​ദ്യാ​ർത്ഥിയെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ൺ കവർന്നു : മൂ​ന്നു​പേ​ർ അറസ്റ്റിൽ

ആ​ർ​പ്പൂ​ക്ക​ര കു​രി​യാ​റ്റു​കു​ന്നേ​ൽ കോ​ള​നി കു​രി​യാ​റ്റു​കു​ന്നേ​ൽ അ​ല​ൻ വ​ർ​ഗീ​സ് (18), ആ​ർ​പ്പൂ​ക്ക​ര കു​രി​യാ​റ്റു​കു​ന്നേ​ൽ കോ​ള​നി കു​രി​യാ​റ്റു​കു​ന്നേ​ൽ നി​ഖി​ൽ (19), കൈ​പ്പു​ഴ കു​ടി​ലി​ൽ ക​വ​ല എ​ട്ടു​പ​റ​യി​ൽ അ​മ​ൽ​രാ​ജ് (20) എ​ന്നി​വ​രെ​യാ​ണ് പൊലീസ് പിടികൂടിയത്

കോ​ട്ട​യം: വി​ദ്യാ​ർ​ത്ഥി​യെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ൺ ക​വ​ർന്ന മൂ​ന്നു യു​വാ​ക്ക​ൾ അ​റ​സ്റ്റിൽ. ആ​ർ​പ്പൂ​ക്ക​ര കു​രി​യാ​റ്റു​കു​ന്നേ​ൽ കോ​ള​നി കു​രി​യാ​റ്റു​കു​ന്നേ​ൽ അ​ല​ൻ വ​ർ​ഗീ​സ് (18), ആ​ർ​പ്പൂ​ക്ക​ര കു​രി​യാ​റ്റു​കു​ന്നേ​ൽ കോ​ള​നി കു​രി​യാ​റ്റു​കു​ന്നേ​ൽ നി​ഖി​ൽ (19), കൈ​പ്പു​ഴ കു​ടി​ലി​ൽ ക​വ​ല എ​ട്ടു​പ​റ​യി​ൽ അ​മ​ൽ​രാ​ജ് (20) എ​ന്നി​വ​രെ​യാ​ണ് പൊലീസ് പിടികൂടിയത്. ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഹാപ്പി ന്യൂ ഇയർ; ലോകത്ത് ആദ്യം പുതുവർഷം എത്തിയത് സമോവയിൽ, ഇത്തരം വിചിത്ര ആചാരങ്ങളിലൂടെയാണ് ലോകം ന്യൂയർ ആഘോഷിക്കുന്നത്…

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രിയാണ് കേസിനാസ്പദമായ സംഭവം. ഇവർ കൈ​പ്പു​ഴ പ​ള്ളി​ത്താ​ഴെ വ​ച്ച് ഏ​റ്റു​മാ​നൂ​ർ ഐ​ടി​ഐ​യി​ലെ വി​ദ്യാ​ർത്ഥിയെ വ​ഴി​യി​ല്‍ ത​ട​ഞ്ഞു നി​ര്‍ത്തി ഉ​പ​ദ്രവി​ക്കു​ക​യും ക​യ്യി​ലി​രു​ന്ന 15,000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

വി​ദ്യാ​ർ​ത്ഥിയു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ ഗാ​ന്ധി​ന​ഗ​ർ പൊലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button