പെരുമ്പാവൂര്‍: രണ്ട് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ നജിബുള്‍ ബിശ്വാസ് (29), സര്‍ഗാന്‍ ഇസ്ലാം (32) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം ഒന്നാം തീയതി പുലര്‍ച്ചെയാണ് സംഭവം. മാറമ്പിള്ളിയിലെ മൊബൈല്‍ ഫോണ്‍ ഷോറൂമിലാണ് ഇവര്‍ മോഷണം നടത്തിയത്. തുടര്‍ന്ന്, ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
എ.എസ്പി അനൂജ് പലിവാല്‍, ഇന്‍സ്പെക്ടര്‍ ആര്.രഞ്ജിത്, എസ്ഐമാരായ ജോസി.എം. ജോണ്സന്, വി.രാജേന്ദ്രന് ഏ.എസ്. ഐ അബ്ദുള്‍ സത്താര്‍, എസ്.സി.പി ഒമാരായ പി.എ.അബ്ദുള്‍ മനാഫ്, എ.ഐ.നാദിര്‍ഷ, എംപി.സുബൈര്‍, ജീമോന്‍ കെ പിള്ള തുടങ്ങിയവരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments