Latest NewsNewsIndiaCrime

ഭാര്യയ്ക്ക് കാമുകനുണ്ടെന്ന് സംശയം: യുവതിയുടെ ഗുഹ്യഭാഗം തുന്നിക്കെട്ടി ഭർത്താവ്

സില്‍ഗുരി: ഭാര്യയുടെ ഗുഹ്യഭാഗം തുന്നിക്കെട്ടി ഭർത്താവിന്റെ ക്രൂരത. ചെറുപ്പക്കാരിയായ ഭാര്യയ്ക്ക് മറ്റൊരു കാമുകൻ ഉണ്ടെന്ന സഹംഷയമാണ് ഭർത്താവിനെ കൊണ്ട് ഇത്തരമൊരു ക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത്. മധ്യപ്രദേശിലെ സില്‍ഗുരിയിലെ റയ്‌ല ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഭർത്താവിനെതിരെ യുവതി പോലീസിൽ പരാതി നൽകിയിരുന്നു. ഭര്‍ത്താവിനെ ശകാരിച്ചാല്‍ മതിയെന്നും അറസ്റ്റ് ചെയ്യരുതെന്നുമാണ് യുവതി പോലീസിനോട് ആവശ്യപ്പെട്ടത്.

യുവതി സില്‍ഗുരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിൽ ചികിത്സ തേടിയ യുവതിക്ക് ഡോക്‌ടർമാരോട് വിവരങ്ങൾ പറയാതിരിക്കാൻ സാധിച്ചില്ല. ആശുപത്രി അധികൃതരാണ് വിവരം പോലീസിൽ അറിയിച്ചത്. പോലീസെത്തി ഇവരുടെ മൊഴിയെടുത്തു. ഭർത്താവിനെതിരെ പരാതി നൽകിയ ഇവർ, തന്റെ ഭർത്താവിനെ അറസ്റ്റ് ചെയ്യരുതെന്നും ഇനി ഇങ്ങനെ ഉണ്ടാകില്ലെന്ന് അദ്ദേഹത്തെ കൊണ്ട് ഉറപ്പ് നൽകിയാൽ മതിയെന്നാണ് ആവശ്യപ്പെടുന്നത്. നിലവില യുവതിയുടെ ആരോഗ്യം തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button