വാഷിംഗ്ടൺ: ഇന്ത്യയെ അഭിനന്ദിച്ച് വ്യവസായി ബില്‍ഗേറ്റ്സ്. ഒരു ദിവസം ഒരു കോടി ഡോസ് വാക്സിന് നല്കിയ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ചാണ് ബിൽഗേറ്റ്സ് രംഗത്ത് എത്തിയത്. ഗവേഷകര്‍, വാക്സിന് നിര്‍മ്മാതാക്കള്‍, ആരോഗ്യപ്രവര്‍ത്തര്‍ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് നേട്ടം കൈവരിക്കാന്‍ ഇന്ത്യയെ സഹായിച്ചതെന്ന് ബില്‍ഗേറ്റ്സ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അമേരിക്കന്‍ വ്യവസായിയുടെ പ്രതികരണം.
വലിയ നാഴികകല്ല് പിന്നിട്ട ഇന്ത്യക്ക് അഭിനന്ദനങ്ങള്‍. സര്‍ക്കാര്‍, ഗവേഷക സമൂഹം, വാക്സിന് നിര്‍മ്മാതാക്കള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ പ്രവര്‍ത്തനഫലമായാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് ബില്‍ഗേറ്റ്സ് ട്വീറ്റ് ചെയ്തു. ഇതിനൊപ്പം ഇന്ത്യ ഒരു ദിവസം ഒരു കോടി ഡോസ് വാക്സിന് നല്‍കിയതിന്റെ വാര്‍ത്തയും ബില്‍ഗേറ്റ്സ് പങ്കുവെച്ചിട്ടുണ്ട്.
Read Also: താലിബാന് സാമ്പത്തിക സഹായം: മാനവികതയോടുള്ള അവരുടെ ഉത്തരവാദിത്തം നിറവേറ്റപ്പെടട്ടെയെന്ന് ചൈന
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആരോഗ്യമന്ത്രാലയത്തേയും അദ്ദേഹം ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച 1,0,064,376 പേര്‍ക്കാണ് രാജ്യത്ത് വാക്സിന് നല്‍കിയത്. 88.2 ലക്ഷം പേര്‍ക്ക് വാക്സിന് നല്കിയതായിരുന്നു മുമ്പുണ്ടായിരുന്ന റെക്കോര്‍ഡ്. ശരാശരി 69 ലക്ഷം പേര്‍ക്കാണ് ഇന്ത്യ പ്രതിദിനം വാക്സിന് നല്‍കുന്നത്.
Post Your Comments