Latest NewsNewsInternational

‘വരൂ എന്റെ പാര്‍ട്ടിയില്‍ ചേരൂ’: മോദിയെ തന്റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ഇസ്രായേൽ

ബെഞ്ചമിന്‍ നെതന്യാഹു സ്ഥാനം ഒഴിഞ്ഞ് നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രി ആയ ശേഷം മോദി ആദ്യമായാണ് ഇസ്രായേലിലെത്തുന്നത്.

ഗ്ലാസ്‌ഗോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഗ്ലാസ്ഗോയില്‍ നടക്കുന്ന ലോക കാലവസ്ഥാ ഉച്ചകോടിയുടെ ഭാഗമായി ഇരുനേതാക്കളും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്കിടെയായിരുന്നു ബെന്നറ്റിന്റെ പ്രതികരണം. ഇസ്രായേലിൽ ഏറ്റവും ജനപ്രിയനായ ആളാണ് മോദിയെന്നും ബെന്നറ്റ് പറഞ്ഞു. ‘നിങ്ങള്‍ ഇസ്രായേലിലെ ഏറ്റവും ജനപ്രിയനായ ആളാണ്. വരൂ എന്റെ പാര്‍ട്ടിയില്‍ ചേരൂ,’ എന്നായിരുന്നു ബെന്നറ്റ് പറഞ്ഞത്.

Read Modi: ബില്‍ ഗേറ്റ്സുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ബെഞ്ചമിന്‍ നെതന്യാഹു സ്ഥാനം ഒഴിഞ്ഞ് നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രി ആയ ശേഷം മോദി ആദ്യമായാണ് ഇസ്രായേലിലെത്തുന്നത്. അതേസമയം ഹൈ-ടെക്നോളജി, നവീകരണം മേഖലകളില്‍ സഹകരണം വിപുലീകരിക്കുന്നത് സംബന്ധിച്ച് മോദിയും ബെന്നറ്റും ചര്‍ച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button