ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദ് ചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി രംഗത്ത്. ഏപ്രില്‍ 26നാണ് ബോറിസ് ജോണ്‍സന്‍ ഇന്ത്യയിലെത്തുക. ഇന്ത്യയില്‍ കൊവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് സന്ദര്‍ശനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യം ഉന്നയിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഓണ്‍ലൈന്‍ വഴിയാക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
Read Also: വിവാദങ്ങൾക്ക് വിരാമം, പൂരപ്രേമികൾക്ക് ആശ്വാസം; പ്രവേശന പാസ് തിങ്കളാഴ്ച മുതൽ
എന്നാൽ ഇന്ത്യയില്‍ കണ്ടെത്തിയ ഇരട്ട ജനിതക മാറ്റം വന്ന വൈറസ് കഴിഞ്ഞ മാസം ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് നിരീക്ഷിച്ചുവരുന്ന സാഹചര്യത്തില്‍ കൂടിയാണ് ലേബര്‍ പാര്‍ട്ടി പ്രധാനമന്ത്രിയുടെ സന്ദള്‍ശനത്തിനെതിരെ രംഗത്തെത്തിയത്.
Post Your Comments