Latest NewsNewsIndia

ഓക്സിജന്‍ വിതരണം വഴി തിരിച്ചുവിടുന്നു; ബംഗാളിലെ അവസ്ഥ വിവരിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച്‌ മമത ബാനര്‍ജി

ദിനംപ്രതി ബംഗാളില്‍ 560 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ ഉത്‌പാദിപ്പിക്കുന്നുണ്ടെന്നും മമത കുറിച്ചു .

കൊല്‍ക്കത്ത: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തിന് കൂടുതല്‍ ഓക്സിജന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ ഓക്സിജന്‍ ആവശ്യകത വര്‍ധിക്കുന്നതിനിടെ കേന്ദ്രം മറ്റു സംസ്ഥാനങ്ങളിലേക്ക് ഓക്സിജന്‍ വിതരണം വഴിതിരിച്ചുവിടുകയാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മമത ആരോപിക്കുന്നു.

Read Also: ഇനി വി​ട്ടു​വീ​ഴ്​​ച​യില്ല…സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ഭ്യൂ​ഹം പ്ര​ച​രി​പ്പി​ക്ക​രു​ത്; താക്കീതുമായി അ​മീ​ര്‍

എന്നാൽ കഴിഞ്ഞ ഒരാഴ്ചയിലേറെയായി പശ്ചിമ ബംഗാളിലെ മെഡിക്കല്‍ ഓക്സിജന്‍ ഉപയോഗം 550 മെട്രിക് ടണ്‍ ആയി ഉയര്‍ന്നു. കൂടുതല്‍ ഓക്സിജന്‍ വേണമെന്ന കാര്യം നേരത്തെ തന്നെ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അതേസമയം ആവശ്യമായ ഓക്സിജന്‍ അനുവദിക്കുന്നതിന് പകരം സംസ്ഥാനത്തെ മൊത്തം ഓക്സിജന്‍ ഉത്‌പാദനത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഓക്സിജന്‍ വിഹിതത്തിന്റെ അളവ് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്നും മമത കത്തില്‍ ചൂണ്ടിക്കാട്ടി. ദിനംപ്രതി ബംഗാളില്‍ 560 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ ഉത്‌പാദിപ്പിക്കുന്നുണ്ടെന്നും മമത കുറിച്ചു. സംസ്ഥാനത്തിന് മതിയായ ഓക്സിജന്‍ ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മമത പ്രധാനമന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button