UAELatest NewsNewsInternationalGulf

എമിറേറ്റി വനിതകളെ പ്രശംസിച്ച് യുഎഇ ഭരണാധികാരി

ദുബായ്: വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച എമിറേറ്റി വനിതകളെ പ്രശംസിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ട്വിറ്ററിലൂടെയാണ് അദ്ദേഹം വനിതകൾക്ക് അഭിനന്ദനം അറിയിച്ചത്.

Read Also: യുഎഇ ഗോൾഡൻ വിസ ലഭിച്ച ആദ്യ അഫ്ഗാൻ വിദ്യാർത്ഥി: പ്രതീക്ഷയുടെ കിരണമെന്ന് ഉസ്മാൻ സ്പീൻ ജാൻ

ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. രാഷ്ട്രത്തിന്റെ പെൺമക്കൾ നേടിയ നേട്ടങ്ങൾ എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. എമിറേറ്റി വനിതകൾ വിവിധ മേഖലകളിൽ കരസ്ഥമാക്കിയ നേട്ടങ്ങളെ കുറിച്ച് വീഡിയോയിൽ വിവരിക്കുന്നുണ്ട്. ഒരു മിനിറ്റ് ഏഴ് സെക്കന്റാണ് വീഡിയോയുടെ ദൈർഘ്യം. വിവിധ മേഖലകളിലുള്ള സ്ത്രീകളുടെ പങ്കാളിത്തം വീഡിയോയിലൂടെ ഉയർത്തിക്കാട്ടുന്നു.

എമിറേറ്റി വനിതകളെ ശാക്തീകരിക്കുന്നതിന് വേണ്ടി പതിറ്റാണ്ടുകളായി നടത്തിയ പരിശ്രമങ്ങൾക്ക് രാഷ്ട്രമാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറക്കിനെയും ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു.

Read Also: അബുദാബിയിലെ സർക്കാർ സ്ഥാപനങ്ങളും കമ്പനികളും സെപ്റ്റംബർ അഞ്ച് മുതൽ 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button