തിരുവനന്തപുരം: കേരളത്തിൽ രണ്ടാം പിണറായി സർക്കാർ അധികാരമേറ്റിട്ട് ഇന്നേക്ക് നൂറുദിവസങ്ങൾ തികയുന്നു. എന്നാൽ നേട്ടങ്ങളെക്കാൾ കോട്ടങ്ങളാണ് ഇപ്പോൾ സർക്കാരിനെ ഭരിക്കുന്നത്. രണ്ടാം തരംഗത്തിൽ കൈവിട്ട കൊവിഡ് പ്രതിരോധവും ലോക്ഡൗണ്‍ നടപ്പാക്കലുകളിലെ അശാസ്ത്രീയതകളും വലിയ വെല്ലുവിളിയാണ് സർക്കാരിന് ഉയർത്തിയിരിക്കുന്നത്. കൊവിഡ് മരണങ്ങളുടെ റിപ്പോർട്ടിംഗിലും ഉയരുന്ന ടിപിആർ നിരക്കിലും ദേശീയ തലത്തിൽ കേരള മോഡൽ ചോദ്യം ചെയ്യപ്പെടുകയാണ്.
അഴിമതിയുടെ രണ്ടാം തരംഗമെന്നാണ് ഈ ദിവസത്തെ പലരും വിമർശിക്കുന്നത്.
മുട്ടിൽ മരംമുറി വിവാദവും സ്വർണ്ണക്കടത്തും സർക്കാറിനെ വിടാതെ പിന്തുടരുകയാണ്. എട്ട് സീറ്റ് അധികം നേടിയായിരുന്നു രണ്ടാം പിണറായി സർക്കാർ കരുത്ത് കൂട്ടി തുടർഭരണം നേടിയത്. എന്നാൽ മുൻ വർഷങ്ങളെക്കാൾ ദയനീയമായ പരാജയമാണ് പല മേഖലകളിലും സർക്കാരിന് നേരിടേണ്ടി വന്നത്.
നിയമസഭാ കയ്യാങ്കളി കേസിലെ തിരിച്ചടിയും, ശശീന്ദ്രനെ വെട്ടിലാക്കിയ ഫോണ്‍വിളിയും, ഐഎൻഎല്ലിലെ തമ്മിൽ തല്ലും നൂറാം ദിനത്തിൽ പിണറായി സർക്കാരിന്റെ മാറ്റ് കുറയ്ക്കുന്നു. അനിയന്ത്രിതമായ കോവിഡ് കേസുകൾ കൂടി ദൃശ്യമാകുന്നതോടെ കേരളത്തിലെ ആരോഗ്യമേഖലയും പൂർണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ് ഈ നൂറാംദിനത്തിലും
Post Your Comments