തിരുവനന്തപുരം: കണ്ണൂരില്‍ മൊബൈല്‍ റേഞ്ച് കിട്ടാന്‍ മരത്തില്‍ കയറി താഴെ വീണ വിദ്യാർത്ഥിയുടെ പിതാവിനെ ടെലിഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിലെ പി അനന്ദു ബാബു ആണ് അപകടത്തില്‍ പെട്ടത്. എന്താവശ്യത്തിനും തന്നെ നേരില്‍ വിളിക്കാം എന്ന് മന്ത്രി വിദ്യാര്‍ത്ഥിയുടെ പിതാവ് ബാബുവിനെ അറിയിച്ചു. കുട്ടി ചികിത്സയിലുള്ള പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സൂപ്രണ്ടിനേയും മന്ത്രി ഫോണില്‍ വിളിച്ചു.
കുട്ടിയുടെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചു. കുട്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് സൂപ്രണ്ട് മന്ത്രിയെ അറിയിച്ചു. കണ്ണൂര്‍ ജില്ലാ കളക്ടറുമായും മന്ത്രി ഫോണില്‍ സംസാരിച്ചു. മൊബൈല്‍ റേഞ്ച് ഇല്ലാത്ത ഇടങ്ങളില്‍ റേഞ്ച് എത്തിക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് കളക്ടര്‍ മന്ത്രിയെ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ മൊത്തം 137 കേന്ദ്രങ്ങളിലാണ് നെറ്റ്വര്‍ക്ക് പ്രശ്നം അനുഭവപ്പെടുന്നതായി കണ്ടെത്തിയത്. ഇതില്‍ 71 ഇടങ്ങളില്‍ പ്രശ്നം പരിഹരിച്ചതായി കളക്ടര്‍ മന്ത്രിയെ അറിയിച്ചു.
Post Your Comments