KeralaLatest NewsNews

കേരളത്തില്‍ സ്‌കൂള്‍ സമയമാറ്റം പ്രായോഗികമല്ല, ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ തള്ളി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പല നിര്‍ദേശങ്ങളും അപ്രായോഗികമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനം പിഎസ്‌സി ക്ക് വിടുന്നത് ചര്‍ച്ചചെയ്‌തേടുക്കേണ്ട തീരുമാനമാണ്. നിയമനത്തിന് പ്രത്യേക ബോര്‍ഡ് രൂപീകരിക്കണം എന്ന കാര്യവും തീരുമാനിച്ചിട്ടില്ല. സ്‌കൂള്‍ സമയമാറ്റം കേരളത്തില്‍ പ്രായോഗികമല്ല. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വിദ്യാഭ്യാസ വകുപ്പിലെ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also:ചുവന്ന സ്യൂട്ട്‌കേസില്‍ നിന്ന് രക്തം ഒലിച്ചിറങ്ങി, റെയില്‍വെ പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തി

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എയ്ഡഡ് അധ്യാപക നിയമനം പിഎസ്സി ക്ക് വിട്ടാല്‍ ശക്തമായി എതിര്‍ക്കുമെന്ന് എന്‍എസ്എസ് മുന്നറിയിപ്പ് നല്‍കി. നിയമ നടപടി സ്വീകരിക്കും.വിദ്യാഭ്യാസ രംഗത്തു വിവിധ സ്ഥാപനങ്ങളുടെ സേവനം മറക്കരുതെന്നും എന്‍എസ്എസ് പ്രസ്താവനയില്‍ പറഞ്ഞു.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അപ്രായോഗികം എന്നാണ് എംഇഎസ് നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button