KottayamThiruvananthapuramKollamPathanamthittaAlappuzhaNattuvarthaLatest NewsKeralaIndiaNews

അന്ധവിശ്വാസവും ദുര്‍മന്ത്രവാദവും തടയുന്നതിന് നിയമനിര്‍മാണം നടത്തണം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ

തിരുവനന്തപുരം: അന്ധവിശ്വാസവും അനാചാരവും നിർത്തലാക്കാൻ നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍.
ഇതിനുവേണ്ടി നേരത്തെ സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടായിരുന്ന കേരള പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ പ്രാക്ടീസസ്, സോഴ്‌സറി, ബ്ലാക്ക് മാജിക് ബില്‍ 2019 ന്റെ മാതൃകയിലോ ഉചിതമെന്നു തോന്നുന്ന മറ്റ് മാതൃകയിലോ നിയമനിര്‍മാണം നടത്താവുന്നതാണെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

Also Read:ഇങ്ങനെയൊരു മന്ത്രിയെ കിട്ടിയത് അഭിമാനമായി കാണുന്നു: മന്ത്രി റിയാസിനെ പ്രശംസിച്ച് കെകെ രമ

കുട്ടികള്‍ക്ക് പീഡനമോ അവകാശലംഘനമോ ഉണ്ടാകുന്ന വിധത്തില്‍ അന്ധവിശ്വാസത്തിന്റെയോ മറ്റേതെങ്കിലും പേരിലോ നടത്തുന്ന ഏത് പ്രവര്‍ത്തനങ്ങളും ബാലാവകാശ ലംഘനമായി കണക്കാക്കി നിയമ നടപടി സ്വീകരിക്കേണ്ടതാണെന്ന് കമ്മീഷൻ പറയുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സമൂഹത്തെ ബോധവാന്മാരാക്കാനും കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാതിരിക്കാനും സാമൂഹിക നീതി, വനിത-ശിശു-വികസനം വകുപ്പ് സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെടുന്നു.

കേരളം വിദ്യാഭ്യാസത്തിലും മറ്റും ഏറെ മുന്നേറിയെങ്കിലും അന്ധവിശ്വാസവും അനാചാരങ്ങളും ഇന്നും സമൂഹത്തില്‍ കൊടികുത്തി വാഴുകയാണെന്ന് കമ്മീഷന്‍ പറഞ്ഞു. അസുഖ ബാധിതരായവര്‍ക്ക് ശാസ്ത്രീയ ചികിത്സ നല്‍കുന്നതിന് പകരം ജീവന്‍ പോലും അപകടത്തിലാകുന്ന തരത്തിലാണ് മന്ത്രവാദത്തിലൂടെ ചികിത്സ ചെയ്തു വരുന്നത്. ദുര്‍ബലവിഭാഗങ്ങള്‍ക്കിടയില്‍ മാത്രമല്ല, സമൂഹത്തിലെ സകല മേഖലകളിലും ഇത്തരം അനാചാരങ്ങള്‍ നിലനില്‍ക്കുന്നുവെന്നും ബാലാവകാശ കമ്മീഷൻ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button