Latest NewsNewsIndia

തന്റെ അമ്മയ്‌ക്കെതിരെ ദുര്‍മന്ത്രവാദം ചെയ്തുവെന്നാരോപണം: 45കാരിയെ ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തി മുരളിയും സംഘവും

ഹൈദരബാദ്: ദുര്‍മന്ത്രവാദം ചെയ്തുവെന്നാരോപിച്ച് 45കാരിയെ തീ വച്ചുകൊന്ന് നാട്ടുകാര്‍. ഹൈദരബാദിന് സമീപമുള്ള മേഡകിലാണ് സംഭവം. ദ്യാഗല മുത്തവ്വ എന്ന 45കാരിയേയാണ് ഏഴിലധികം പേര്‍ ചേര്‍ന്ന് ജീവനോടെ ചുട്ടുകൊന്നത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. മേഡക് ജില്ലാ തലസ്ഥാനത്ത് നിന്നും ഏറെ ദൂരെ അല്ലാതെയുള്ള രാമായംപേട്ട് മണ്ഡലിലെ കാട്രിയാല്‍ ഗ്രാമത്തിലാണ് വ്യാഴാഴ്ച വൈകുന്നേരം അതിക്രൂരമായ സംഭവം നടന്നത്.

READ ALSO:11കാരന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവം: സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍

രാത്രി പത്ത് മണിയോടെ നാട്ടുകാരായ അക്രമികള്‍ 45കാരിയുടെ വീട്ടിലേക്കെത്തി അക്രമികള്‍ ഇവരെ കമ്പുകള്‍കൊണ്ട് ആക്രമിച്ചും. പിന്നാലെ വീട്ടിന് അകത്താക്കി പൂട്ടിയ ശേഷം പെട്രോള്‍ ഒഴിച്ച് വീടിന് തീ വയ്ക്കുകയായിരുന്നു. വീടിന് പുറത്തേക്ക് വലിച്ചിഴച്ച് ക്രൂരമായി മര്‍ദ്ദിച്ച ശേഷമായിരുന്നു വീടിന് തീയിട്ടത്. ആള്‍ക്കൂട്ടം ഭാര്യയെ ആക്രമിക്കുന്നത് കണ്ടതോടെ ഇവരുടെ ഭര്‍ത്താവ് ആക്രമണം ഭയന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വീടിന് തീ പിടിച്ച് ഇവര്‍ എരിഞ്ഞ് ചാവുന്നത് അക്രമികള്‍ നോക്കി നിന്നതായാണ് പൊലീസ് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്.

വിവരം അറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ പൊലീസാണ് മാരക പൊള്ളലേറ്റ 45കാരിയെ ആശുപത്രിയിലേക്ക് എത്തിച്ചത്. സെക്കന്ദരാബാദിലെ ഗാന്ധി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല. ഗ്രാമത്തിലെ ഒരു യുവാവാണ് അക്രമത്തിലെ പ്രധാനിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. മുരളിയുടെ അമ്മയ്‌ക്കെതിരായി ഇവര്‍ കൂടോത്രം ചെയ്‌തെന്ന സംശയത്തിലാണ് 45കാരിയെ ആക്രമിച്ചതെന്നാണ് സൂചന. ഇവരെ ആക്രമിച്ചവരില്‍ സ്ത്രീകളടക്കമുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. 45കാരിയുടെ ഭര്‍ത്താവ് ബാലയ്യയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button