KeralaLatest NewsNews

വീട്ടിലെ പ്രശ്‌നങ്ങള്‍ മാറാന്‍ ആഭിചാരക്രിയ നടത്താമെന്ന് പറഞ്ഞ് മന്ത്രവാദി 40 പവനും 8 ലക്ഷം രൂപയും തട്ടിയെടുത്തു

കൊച്ചി: ആലുവയിൽ 40 പവൻ സ്വർണം നഷ്ടമായ കേസിൽ നിർണ്ണായക വഴിത്തിരിവ്. ആഭിചാരക്രിയ നടത്താമെന്ന് പറഞ്ഞാണ് തൃശൂര് സ്വദേശിയായ മന്ത്രവാദി സ്വര് ണ്ണം തട്ടിയെടുത്തതെന്ന് ആലുവ പൊലീസിൻ്റെ വിശദീകരണം. വീട്ടിലെ പ്രശ്‌നങ്ങൾ മാറാൻആഭിചാരക്രിയ നടത്താമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. തട്ടിപ്പിന് ഇരയായ ആലുവ സ്വദേശി ഇബ്രാഹിമിൻ്റ പരാതിയിൽ മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also:  അച്ഛന് സമാധിയായെന്ന് മക്കള്: മൃതദേഹം കുഴിച്ചുമൂടി സ്മാരകം വെച്ചു

കഴിഞ്ഞ ആഴ്ചയാണ് ചെമ്പകശ്ശേരി ആശാൻ കോളനി ആയത്ത് വീട്ടിൽ ഇബ്രാഹിം കുട്ടിയുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്. പട്ടാപ്പകലാണ് എട്ടരലക്ഷം രൂപയും 40 പവനും പ്രതി കവർന്നത്. ഇബ്രാഹിം കുട്ടി പഴയവീടുകൾ പൊളിക്കുന്ന ബിസിനസുകാരനാണ്. അദ്ദേഹം രാവിലെ ജോലിക്ക് പോയിരുന്നു. ഭാര്യ ആശുപത്രിയിലും പോയി. ഈ വിവരം കൃത്യമായി മനസ്സിലാക്കിയ ശേഷമായിരുന്നു പ്രതി മോഷണം നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button