തിരുവനന്തപുരം: കേരളം കോവിഡിനെ കൈകാര്യം ചെയ്യുന്ന രീതി ശാസ്ത്രീയമാണെന്നും രാജ്യത്ത് ഏറ്റവും നന്നായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളമാണെന്നും വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കണമെന്നും കുട്ടികള്‍ക്കുള്ള വാക്സിനേഷന് ആരംഭിച്ചിട്ടില്ലാത്തതിനാല്‍ അവരെ കൊണ്ട് പുറത്തേക്ക് പോകരുതെന്നും വീണ ജോർജ് നിർദ്ദേശിച്ചു. അതേസമയം സംസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി ഗുജറാത്തി കർഷകന്റെ മകൾ
ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ് കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണമെന്നും 6 ല്‍ 1 കേസ് എന്ന നിലയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് കോവിഡ് മരണസംഖ്യ ഏറ്റവും കുറവ് കേരളത്തിലാണെന്നും സംസ്ഥാനത്ത് സത്യസന്ധവും സുതാര്യവുമായാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും വീണ ജോര്‍ജ് വ്യക്തമാക്കി.
Post Your Comments