തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിനെ നൂറു ദിനങ്ങളുടെ അവലോകനവുമായി യുഡിഎഫ് നേതാവ് കെ എസ് ശബരിനാഥൻ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്തിനു തന്നെ മാതൃകയായിരുന്നു ഒന്നാം പിണറായി സർക്കാർ എങ്കിൽ രണ്ടാം ഭരണത്തിൽ നിയന്ത്രണങ്ങൾ പാളിപ്പോയ അവസ്ഥയാണ് കാണിക്കുന്നത്. രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളിൽ എഴുപതു ശതമാനവും കേരളത്തിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ആരോപണങ്ങളുടെ നീണ്ട ലിസ്റ്റുമായി എത്തിയിരിക്കുകയാണ് ശബരിനാഥൻ.
സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് പിണറായി സർക്കാരിന്റെ നൂറു ദിനങ്ങൾ ശബരി ഒരു അവലോകനം നടത്തിയിരിക്കുന്നത്. അയൽ സംസ്ഥാനങ്ങളെക്കാൾ അഞ്ചിരട്ടി കോവിഡ് മരണങ്ങൾ, ജീവിത ഉപാധി നഷ്ടപ്പെട്ടതിൽ മനംനൊന്ത് 35 ആത്മഹത്യകൾ , ‘നല്ല രീതിയിൽ’ കേസ് ഒത്തുതീർക്കാൻ മുൻകൈ എടുത്ത് ഫോൺ വിളിച്ച വനം മന്ത്രിക്ക് സർക്കാരിന്റെ ക്ലീൻ ചിറ്റ്, ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള കരുവന്നൂർ ബാങ്കിൽ 100 കോടിയുടെ തട്ടിപ്പ് തുടങ്ങിയുള്ള ആരോപണങ്ങളെ ചൂണ്ടിക്കാണിക്കുകയാണ് ശബരി.
read also: ഇതിലും നല്ല ബോയ്ഫ്രണ്ടിനെ എവിടെ കിട്ടും? വെര്‍ച്വല്‍ കാമുകനെ സ്വന്തമാക്കി ചൈനീസ് പെൺകുട്ടികൾ
കുറിപ്പ് പൂർണ്ണ രൂപം
LDFന്റെ നൂറ് ദിനങ്ങൾ, ഒരു അവലോകനം.
– ഏറ്റവും കൂടുതൽ കോവിഡ് രോഗവ്യാപനമുള്ള സംസ്‌ഥാനം
– അയൽ സംസ്ഥാനങ്ങളെക്കാൾ അഞ്ചിരട്ടി കോവിഡ് മരണങ്ങൾ
– ജീവിത ഉപാധി നഷ്ടപ്പെട്ടതിൽ മനംനൊന്ത് 35 ആത്മഹത്യകൾ
– പെറ്റിയടിച്ചു സർക്കാർ ഇതുവരെ 125 കോടി രൂപ കൊയ്തപ്പോൾ എല്ലാം നഷ്ടപെട്ട ജനം നരകിക്കുന്നു
– കോവിഡ് തുടർചികിത്സക്ക് ഗവണ്മെന്റ് സ്‌ഥാപനങ്ങളിൽ പണം ഈടാക്കുന്ന സംസ്‌ഥാനം
– രേഖപ്പെടുത്താത്ത കോവിഡ് മരണങ്ങളുടെ പട്ടിക മൂന്നു ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും എന്ന് ജൂൺ മാസം പ്രഖ്യാപിച്ചിട്ടും മൂന്നു മാസമായി മറുപടിയില്ല
-കോടികണക്കിന് രൂപയുടെ മുട്ടിൽ മരം മുറി മാഫിയക്ക് ധർമ്മടം ബന്ധം, സർക്കാർ സംരക്ഷണം.
– ‘നല്ല രീതിയിൽ’ കേസ് ഒത്തുതീർക്കാൻ മുൻകൈ എടുത്ത് ഫോൺ വിളിച്ച വനം മന്ത്രിക്ക് സർക്കാരിന്റെ ക്ലീൻ ചിറ്റ്
– CPMന്റെ നിയന്ത്രണത്തിലുള്ള കരുവന്നൂർ ബാങ്കിൽ 100 കോടിയുടെ തട്ടിപ്പ്
– നിയമസഭ കയ്യാങ്കളി കേസിൽ സംസ്ഥാന മന്ത്രിയും കൂട്ടരും വിചാരണ നേരിടാൻ ഒരുങ്ങുന്നു
– കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തിലെ മുഖ്യപ്രതികൾ സോഷ്യൽ മീഡിയ താരങ്ങളായ പാർട്ടി സഖാക്കൾ
– തമിഴ്നാട് സർക്കാർ ഇന്ധന നികുതിയിൽ 3 രൂപ കുറച്ചപ്പോഴും നികുതി കുറയ്ക്കാതെ കേന്ദ്ര സർക്കാറിനോടൊപ്പം മലയാളിലെ കൊള്ളയടിക്കുന്നു
ലിസ്റ്റ് അപൂർണമാണ്, എന്നാലും മച്ചാനേ…ഇത് പോരളിയാ????
ശബരി
Post Your Comments