ദില്ലി: പരിഷ്കരിച്ച മോഡലുമായി ടിവിഎസ് അപ്പാച്ചെ ആർആർ 310 വിപണിയിലേക്ക്. ഓഗസ്റ്റ് 30ന് ചെന്നൈയിലെ മദ്രാസ് മോട്ടോർ റേസ് ട്രാക്കിൽ(എംഎംആർടി) പുറത്തിറക്കാനാണ് ടിവിഎസ് തയ്യാറെടുക്കുന്നത്. എംഎംആർടിയിൽ കമ്പനി അവതരിപ്പിക്കുന്ന ആദ്യത്തെ മോട്ടോർസൈക്കിളാകും അപ്പാച്ചെ ആർആർ 310.
ഇത് മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള റൈഡിങ് നിലവാരം മെച്ചപ്പെടുത്തും. എന്നാൽ സാധ്യമായ മാറ്റങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ കമ്പനി ഇനിയും വെളിപ്പെടുത്തിയിട്ടില്ല. പുതുക്കിയ അപ്പാച്ചെ ആർആർ 310 4v പതിപ്പ് പരിചയപ്പെടുത്തിയ രീതിയിലുള്ള സമാനമായ പരിഷ്‌കാരങ്ങൾ തന്നെയാകും സ്പോർട്സ് ടൂററിക്കും എത്തുക.
Read Also:- പുതിന വെള്ളത്തിന്റെ ആരോഗ്യഗുണങ്ങൾ
പുതിയ മോട്ടോർസൈക്കിളിന് മുൻവശത്തെ അപ്സൈഡ് ഡൗൺ ഫോർക്കുകളിൽ പ്രീലോഡ് ക്രമീകരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യാത്ര സുഖത്തിനും ശൈലിക്കും അനുസൃതമായി സസ്‌പെൻഷൻ സജ്ജീകരണം ട്യൂൺ ചെയ്യാൻ ഇഷ്ടപ്പെടുന്ന റൈഡർമാർക്ക് ഈ കൂട്ടിച്ചേർക്കൽ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
Post Your Comments