Latest NewsNewsInternational

താലിബാന്‍ തകര്‍ത്ത തലയോട്ടിയുടെ ഒരു ഭാഗം ഇപ്പോഴും എന്റെ ബുക്ക് ഷെല്‍ഫിലുണ്ട്: മലാല യൂസഫ്

ബൂസ്റ്റണ്‍: തനിക്ക് നേരെ നടന്ന താലിബാന്‍ ആക്രമണത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച് നൊബേല്‍ ജേതാവ് മലാല യൂസഫ് സായ്. താലിബാന്‍ ആക്രമണത്തില്‍ തകര്‍ന്ന തന്റെ തലയോട്ടിയുടെ ഒരു ഭാഗം ഇപ്പോഴും ബുക്ക് ഷെല്‍ഫില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് മലാല പറയുന്നു. തന്റെ പോഡിയത്തിലെഴുതിയ കുറപ്പിലാണ് മലാലയുടെ പ്രതികരണം. മലാലയുടെ വാക്കുകൾ ഇങ്ങനെ:

ആഴ്ചകൾക്ക് മുൻപ് അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങുകയും താലിബാൻ അഫ്‌ഗാന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തപ്പോൾ, ബൂസ്റ്റണിലെ ഒരു ആശുപത്രി കിടക്കയിൽ ആയിരുന്നു ഞാൻ. എന്റെ ആറാമത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാവുകയായിരുന്നു. എന്റെ ശരീരത്തിൽ താലിബാൻ ബാക്കി വെച്ച കേടുപാടുകൾ ശരിയാക്കുന്ന തിരക്കിലായിരുന്നു ഡോക്ടർമാർ.

Also Read:രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ 65 ശതമാനവും കേരളത്തിൽ , മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം : രമേശ് ചെന്നിത്തല

2012 ഒക്ടോബറിൽ താലിബാന്‍ ഭീകരര്‍ എന്റെ സ്‌കൂള്‍ ബസില്‍ അതിക്രമിച്ചുകയറി എനിക്ക് നേരെ വെടിയുതിര്‍ത്തു. ബുള്ളറ്റ് എന്റെ ഇടത് കണ്ണിലും തലയോട്ടിലും തലച്ചോറിലും തറച്ചു – മുഖത്തെ ഞരമ്പിൽ മുറിവുണ്ടായി ചെവി തകർന്നു. താടിയെല്ലുകൾ തകർന്നു. പെഷവാറിലെ എമർജൻസി സർജൻമാർ എന്റെ ഇടതു തലയോട്ടിയിലെ അസ്ഥി നീക്കം ചെയ്തു. അവരുടെ പെട്ടെന്നുള്ള ഇടപെടൽ എന്റെ ജീവൻ രക്ഷിച്ചു, പക്ഷേ അധികം താമസിയാതെ എന്റെ അവയവങ്ങൾ ക്ഷയിച്ച് തുടങ്ങി. എന്നെ തലസ്ഥാന നഗരമായ ഇസ്ലാമാബാദിലേക്ക് കൊണ്ടുപോയി. ഒരാഴ്ചയ്ക്ക് ശേഷം, എനിക്ക് കൂടുതൽ തീവ്ര പരിചരണം ആവശ്യമാണെന്നും ചികിത്സ തുടരുന്നതിന് നാട്ടിൽ നിന്ന് മാറ്റണമെന്നും ഡോക്ടർമാർ തീരുമാനിച്ചു.

Malala Yousafzai,ആ സമയത്ത് ഞാൻ കോമയിലായിരുന്നു. യുകെയിലെ ബർമിംഗ്ഹാമിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിൽ വെച്ചായിരുന്നു രണ്ടാമത് കണ്ണ് തുറന്നത്. ആക്രമണം നടന്ന ദിവസം മുതൽ ഉള്ള ഒന്നും എനിക്ക് ഓർമയുണ്ടായിരുന്നില്ല. ഞാൻ കണ്ണുതുറന്നപ്പോൾ, ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് മനസ്സിലായപ്പോൾ എനിക്ക് ആശ്വാസമായി. പക്ഷെ, ഞാൻ എവിടെയാണെന്ന് മാത്രം എനിക്ക് മനസിലായില്ല. കഠിനമായ തലവേദനയായിരുന്നു അനുഭവിച്ചത്. കഴുത്തിൽ ട്യൂബ് ഇട്ടിരിക്കുന്നതിനാൽ സംസാരിക്കാൻ കഴിയാതെ വന്നു. ദിവസങ്ങൾ കടന്നു പോയിട്ടും എനിക്ക് സംസാരിക്കാൻ സാധിച്ചില്ല. പക്ഷെ, ഞാൻ ഒരു നോട്ട്ബുക്കിൽ കാര്യങ്ങൾ എഴുതാൻ തുടങ്ങി. എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു, എന്റെ ചോദ്യങ്ങളെല്ലാം ഞാൻ ബുക്കിൽ എഴുതി എന്റെ മുറിയിൽ വന്ന എല്ലാവർക്കും കാണിച്ചു. എനിക്ക് എന്താണ് സംഭവിച്ചത്? എന്റെ അച്ഛൻ എവിടെയാണ്? ആരാണ് ഈ ചികിത്സയ്ക്ക് പണം നൽകുന്നത്? ഉത്തരം കിട്ടിയില്ല.

Also Read:രാജ്യത്തെ വരും തലമുറ മാര്‍ക്‌സിസ്റ്റ് ചിന്തകൾ പഠിക്കണം: പാഠ്യപദ്ധതിയിൽ ‘ഷി ജിന്പിങ് ചിന്താധാര’ ചേർക്കുമെന്ന് ചൈന

കണ്ണാടി വേണമെന്ന് നഴ്സുമാരോട് ആവശ്യപ്പെട്ടു. അവർ തന്നു, എന്നെ കാണാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്റെ മുഖത്തിന്റെ പകുതി മാത്രമേ ഞാൻ തിരിച്ചറിഞ്ഞുള്ളു. മറ്റേ പകുതി എനിക്ക് അപരിചിതമായിരുന്നു. അവർ എന്നെ ഡിസ്ചാർജ് ചെയ്യുമ്പോൾ, ഞാൻ ഒരു ജോലി കണ്ടെത്തും, കുറച്ച് പണം സമ്പാദിക്കും, ഒരു ഫോൺ വാങ്ങും, എന്റെ കുടുംബത്തെ വിളിച്ച് ഞാൻ ആശുപത്രിക്ക് നൽകാനുള്ള എല്ലാ ബില്ലുകളും അടയ്ക്കുന്നതുവരെ ജോലി ചെയ്യുമെന്ന് ഞാൻ അന്ന് പ്രതിഞ്ജ എടുത്തു.

ഞാൻ എന്റെ ശക്തിയിൽ വിശ്വസിച്ചു. ഞാൻ ആശുപത്രിയിൽ നിന്ന് ഇറങ്ങി ചെന്നായയെപ്പോലെ ഓടുമെന്നും, കഴുകനെപ്പോലെ പറക്കുമെന്നും ഞാൻ വിശ്വസിച്ചു. പക്ഷേ, എന്റെ ശരീരത്തിന്റെ ഭൂരിഭാഗവും എനിക്ക് അനക്കാൻ കഴിയില്ലെന്ന് പതുക്കെ മനസിലായി. ഞാൻ എന്റെ വയറ്റിൽ തൊട്ടു, അവിടം കഠിനമായിരുന്നു. എന്റെ വയറ്റിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ഞാൻ നഴ്സിനോട് ചോദിച്ചു. ശസ്ത്രക്രിയാ വിദഗ്ധർ എന്റെ തലയോട്ടിയിലെ എല്ലിന്റെ ഒരു ഭാഗം നീക്കം ചെയ്തപ്പോൾ അവർ അത് എന്റെ വയറ്റിലേക്ക് മാറ്റി, ഒരു ദിവസം, മറ്റൊരു ശസ്ത്രക്രിയ ചെയ്ത് അത് തിരികെ എന്റെ തലയിൽ വയ്ക്കാൻ സാധിക്കുമെന്ന് അവർ പറഞ്ഞു.

Also Read:ശക്തമായ മഴ : കേരളത്തിന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

പക്ഷേ, ക്രാനിയോപ്ലാസ്റ്റി എന്ന പ്രക്രിയയിൽ അണുബാധയുടെ സാധ്യത കുറയ്ക്കുന്ന എന്റെ തലയോട്ടിയിലെ എല്ലിന് ടൈറ്റാനിയം പ്ലേറ്റ് ഘടിപ്പിക്കാൻ യുകെ ഡോക്ടർമാർ ഒടുവിൽ തീരുമാനിച്ചു. അവർ എന്റെ തലയോട്ടിയിലെ കഷണം എന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തു. ഇന്ന് അത് എന്റെ പുസ്തക ഷെൽഫിൽ ഇരിക്കുന്നു.

പിന്നീട് യുകെയിൽ എന്റെ കുടുംബത്തോടൊപ്പം ചേർന്നപ്പോൾ ഞാൻ ഫിസിക്കൽ തെറാപ്പി ആരംഭിച്ചു. ചെറിയ കുഞ്ഞുങ്ങൾ ചുവടുകൾ വെയ്ക്കുന്നത് പോലെ ഞാൻ പതുക്കെ നടന്നു തുടങ്ങി. ഞാനും ഒരു കുഞ്ഞിനെ പോലെ സംസാരിച്ചു. ഒരു രണ്ടാം ജന്മം അവിടെ ആരംഭിക്കുകയായിരുന്നു. പിന്നീട് ഒരുപാട് ശസ്ത്രക്രിയകൾ ചെയ്തു. പിന്നീട് കണ്ണാടി നോക്കുന്നത് ഞാൻ നിർത്തി.

ഒൻപത് വർഷങ്ങൾക്ക് ശേഷം, ഞാൻ ഇപ്പോഴും താലിബാൻ എനിക്ക് നേരെ ഉതിർത്ത ഒരു ബുള്ളറ്റിന്റെ അഘാതത്തിൽ നിന്നും സുഖം പ്രാപിച്ച് വരുന്നതേയുള്ളു. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി അഫ്ഗാനിസ്ഥാനിലെ ദശലക്ഷക്കണക്കിന് ജനങ്ങളെ സമാനമായ വെടിയുണ്ടകൾ ഇല്ലാതാക്കിയിട്ടുണ്ട്. അവരുടെ പേരുകൾ നമ്മൾ മറക്കും അല്ലെങ്കിൽ ഒരിക്കലും അറിയുകയില്ല, അവരുടെ സഹായത്തിനുള്ള നിലവിളികൾ എന്റെ ഹൃദയം തകർക്കുന്നു.

അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും മലാല പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ആക്രമണസമയത്ത് തന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടിരുന്നെന്നും അവര്‍ പറഞ്ഞാണ് ആ ദിവസത്തെ സംഭവങ്ങള്‍ താൻ മനസിലാക്കിയതെന്നും മലാല പറയുന്നു.

Also Read:സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു: വിവിധ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

പാകിസ്ഥാനിലെ പെഷവാറില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ അടിയന്തര ഇടപെടലിലൂടെയാണ് മലാലയുടെ ജീവന്‍ രക്ഷിക്കാനായത്. തലച്ചോറിന്റെ സുരക്ഷ കണക്കിലെടുത്ത് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മലാലയുടെ തലയോട്ടിയുടെ ഒരുഭാഗം എടുത്തുമാറ്റി. എന്നാല്‍ പിന്നാലെ ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായി. തുടര്‍ന്ന് ഉടന്‍ തന്നെ പെഷവാറില്‍ നിന്ന് മലാലയെ ഇസ്‌ലാമാബാദിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടനിലേക്കും മാറ്റി. 2012 ലാണ് മലാല താലിബാന്റെ ആക്രമണത്തിനിരയായത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടിയ മലാലയ്ക്ക് നേരെ പാകിസ്ഥാനില്‍ വെച്ച് താലിബാന്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button