ബീജിങ് : ചൈനയിലെ പാഠ്യപദ്ധതിയിൽ ‘ഷി ജിന്പിങ് ചിന്താധാര’ എന്ന ഭാഗം ചേർക്കുമെന്ന് രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ വരും തലമുറ മാര്‍ക്‌സിസ്റ്റ് ചിന്തകൾ പഠിപ്പിക്കാൻ വേണ്ടിയാണ് കരിക്കുലത്തിൽ മാറ്റം വരുത്തിയത് എന്നാണ് വിദ്യാഭ്യാസ മന്ത്രാലയം പറയുന്നത്.
Reda Also : മീൻകുട്ട തട്ടിത്തെറിപ്പിച്ചത് പോലീസല്ല, മത്സ്യം വിൽക്കാൻ വന്ന യുവതി തന്നെയാണെന്ന് ദൃക്‌സാക്ഷി
പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ ‘ഒരു പുതിയ യുഗത്തിനു വേണ്ടി ചൈനീസ് സ്വഭാവത്തിലുള്ള സോഷ്യലിസം’ എന്ന പേരില്‍ അറിയപ്പെടുന്ന വിഷയങ്ങള്‍ പ്രൈമറി തലം മുതല്‍ യൂണിവേഴ്‌സിറ്റി തലം വരെ പഠിപ്പിക്കാനാണ് തീരുമാനം. പുതിയ പാഠ ഭാഗം ആളുകൾക്കിടയിൽ രാജ്യസ്നേഹം വർദ്ധിപ്പിക്കാനും പാർട്ടിയെ കേൾക്കാനും അനുസരിക്കാനുമുള്ള നിശ്ചയദാര്‍ഢ്യം ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നുവെന്നും നിർദ്ദേശത്തിൽ മന്ത്രാലയം കൂട്ടിച്ചേർത്തു.
2017ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം നാഷനല്‍ കോണ്‍ഗ്രസിലാണ് ഇതു സംബന്ധിച്ച് ആദ്യ പരാമര്‍ശം ഉണ്ടായത്. 2018ല്‍ ഭരണഘടനയുടെ ആമുഖം ദേഭഗതി ചെയ്ത് ഇത് ഉള്‍പ്പെടുത്തി.
Post Your Comments