ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ ‘ദേശീയ ധനസമ്പാദന പദ്ധതി’യെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കലിന്റെ തിരക്കിലാണെന്നും കോവിഡ് കേസുകളുടെ എണ്ണം കൂടുന്നത് ആശങ്കപ്പെടുത്തുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
‘കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കപ്പെടുത്തുന്നതാണ്. മൂന്നാം തരംഗം നേരിടാന്‍ വാക്‌സിനേഷന്‍ കൂട്ടേണ്ട സമയമാണിത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിപ്പോള്‍ ആസ്തി വില്‍പ്പനയുടെ തിരക്കിലാണ്. അതികൊണ്ട് നിങ്ങള്‍ തന്നെ ജാഗ്രത പാലിക്കൂ’- രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
Read Also : മുഖക്കുരുവിനെ തടയാൻ ആല്‍മണ്ട് ഓയില്‍
നേരത്തേ ആറ് ലക്ഷം കോടിയുടെ ആസ്തികള്‍ വില്‍ക്കാനുള്ള തീരുമാനത്തിനെതിരേയും രാഹുല്‍ഗാന്ധി വിമര്‍ശനം ഉന്നയിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന് താത്പര്യമുള്ള വ്യക്തികള്‍ക്ക് മാത്രം ഗുണം ലഭിക്കുന്നതാണ് തീരുമാനം എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
Post Your Comments