പ്രോട്ടീന്‍, വിറ്റാമിനുകള്‍, ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുപോലെ തന്നെ, ഒട്ടനവധി പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതും പലതരം ഉപയോഗങ്ങള്‍ക്ക് പേരുകേട്ടതുമാണ് ആല്‍മണ്ട് ഓയില്‍ അഥവാ ബദാം എണ്ണ.
പല ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് ആല്‍മണ്ട് ഓയില്‍. ചര്‍മസംരക്ഷണത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഒരുപോലെ നല്ലതാണ് ബദാം. ആല്‍മണ്ട് ഓയില്‍ ഉപയോഗിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം.
➤ മുഖക്കുരുവിനെ തടയുന്നു
മുഖക്കുരു കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരമാണ് ആല്‍മണ്ട് ഓയില്‍. ഇത് മുഖത്ത് പുരട്ടിയ ശേഷം 10 മിനുട്ട് മസാജ് ചെയ്യുക. ഇത് മുഖക്കുരുവിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
➤ കക്ഷത്തിലെ കറുപ്പും അകറ്റാം
കക്ഷത്തിലെ കറുപ്പും സൗന്ദര്യസംരക്ഷണത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പ്രധാനമായും ആല്‍മണ്ട് ഓയില്‍. ഇത് കക്ഷത്തില്‍ കിടക്കാന്‍ പോവുന്നതിന് മുന്‍പ് തേച്ച് പിടിപ്പിക്കാം. ഇത് കക്ഷത്തിലെ കറുപ്പകറ്റാന്‍ സഹായിക്കുന്നു.
Read Also:- പുതിയ ടിവിഎസ് അപ്പാച്ചെ ആർആർ 310 വിപണിയിലേക്ക്
➤ ചൊറിച്ചിലിനും പരിഹാരം
ചര്‍മ്മത്തില്‍ ഇടയ്ക്കിടെയുണ്ടാവുന്ന ചൊറിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം ഓയില്‍. ഇതില്‍ അടങ്ങിയിട്ടുള്ള സിങ്കാണ് ചര്‍മ്മത്തിലെ അലര്‍ജിയും ചൊറിച്ചിലും ഇല്ലാതാക്കുന്നത്. മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ല എന്നതാണ് മറ്റൊരു കാര്യം.
Post Your Comments