KeralaNattuvarthaLatest NewsNews

റേഷന്‍ കടയില്‍നിന്ന്​ അരിക്കടത്ത് പിടികൂടി: ചിലയിടത്ത് സ്വർണ്ണക്കടത്ത് ചിലയിടത്ത് അരിക്കടത്തെന്ന് വിമർശനം

ഇരിട്ടി: റേഷന്‍ കടയില്‍നിന്ന്​ സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്ക് കടത്തിയ 345 കിലോ പച്ചരി അധികൃതര്‍ പിടികൂടി. അധികൃതർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലൂടെയാണ് തട്ടിപ്പ് പിടികൂടിയത്. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക്​ നല്‍കേണ്ട പച്ചരിയാണ് ഒരു സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്ക് മറിച്ചുവിറ്റതായി കണ്ടെത്തിയത്.

Also Read:കാബൂൾ വിമാനത്താവളത്തിന്‍റെ പ്രവർത്തനം മുന്നോട്ട്​ കൊണ്ടുപോകാൻ തുർക്കിയുടെ സഹായം തേടി താലിബാൻ ഭീകരർ

പിടിച്ചെടുത്ത അരി വള്ളിത്തോ​ടിലെ 94ാം നമ്പര്‍ റേഷന്‍ കടയിലേക്ക് മാറ്റി സ്​റ്റോക്കില്‍ ഉള്‍പ്പെടുത്തിയെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട്‌ ചെയ്യുന്നു. പ്രദേശത്തെ 93ാം നമ്പര്‍ റേഷന്‍ കടയില്‍ നടത്തിയ പരിശോധനയില്‍ നിലവിലുള്ള സ്‌റ്റോക്കില്‍ കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

എം.ജി ഐസക് എന്നയാളുടെ പേരിലുള്ള 93ാം നമ്പര്‍ റേഷന്‍ കടയില്‍ നിന്നാണ് അരി കടത്തിയതെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഐസക്കി​ന്റെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള വകുപ്പുതല നടപടികള്‍ക്കായി ശുപാര്‍ശ നല്‍കി. റേഷനരി കണ്ടെത്തിയ സ്വകാര്യ ഗോഡൗണ്‍ ഉടമക്കെതിരെ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും ആരംഭിച്ചു.

അതേസമയം, സംസ്ഥാനത്തെ പല റേഷൻ കടകളിലും സമാനമായ സംഭവങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അവകാശപ്പെട്ടവർക്ക് ലഭിക്കേണ്ട അരിയാണ് ഇത്തരത്തിൽ സ്വകാര്യവ്യക്തികളിലേക്ക് പോകുന്നത്. ഇത്രത്തോളം പൂഴ്ത്തിവെയ്പ്പുകൾ നടന്നിട്ടും സർക്കാർ പാലിക്കുന്ന മൗനമാണ് ജനങ്ങളെ ആശ്ചര്യപ്പെടുത്തുന്നത്. ഒരിടത്ത് സ്വർണ്ണക്കടത്തും മറ്റൊരിടത്ത് അരിക്കടത്തും എന്നൊക്കെയുള്ള രീതിയിൽ ജനങ്ങൾ സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button