Latest NewsNewsIndia

ബാങ്ക് ജീവനക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത: പെൻഷൻ 30 ശതമാനം ഉയർത്തി

ന്യൂഡൽഹി: ബാങ്ക് ജീവനക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ശമ്പളത്തിന് പുറമെ ബാങ്ക് ജീവനക്കാരുടെ പെൻഷനും കേന്ദ്രസർക്കാർ വർധിപ്പിച്ചു. അവസാനം വാങ്ങിയ ശമ്പളത്തിന്റെ 30 ശതമാനമായി പെൻഷൻ ഏകീകരിച്ചതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ജീവനക്കാരുടെ പെൻഷൻ 30000 രൂപ മുതൽ 35000 രൂപ വരെയായി വർധിച്ചു. ധനകാര്യ സേവന വകുപ്പ് സെക്രട്ടറി ദേബാശിഷ് പാണ്ഡയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഉയർന്ന പെൻഷൻ പരിധി 9284 രൂപയായി സർക്കാർ നിജപ്പെടുത്തിയിരുന്നു.

Read Also: 75 വര്‍ഷക്കാലമായി രാജ്യം കൈവരിച്ച നേട്ടങ്ങള്‍ കേന്ദ്രം വിറ്റ് തുലയ്ക്കുന്നു: ധനസമാഹരണ പദ്ധതിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി

പെൻഷൻ വർധിപ്പിച്ചതിന്റെ ഭാഗമായി ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം വർധിപ്പിക്കാൻ ബാങ്കുകൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. നിലവിൽ പത്തുശതമാനമാണ് ബാങ്കുകളുടെ വിഹിതം. ഇത് 14 ശതമാനമായി വർധിപ്പിക്കാൻ നിർദേശിച്ചതായി അദ്ദേഹം അറിയിച്ചു.

ബാങ്ക് ജീവനക്കാരുടെ ശമ്പളവും ഈ മാസം മുതൽ വർധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെൻഷനും ഉയർത്തിയത്. ക്ഷാമബത്ത ഉയർത്തിയതോടെയാണ് ജീവനക്കാരുടെ ശമ്പളത്തിൽ ഉയർച്ച ഉണ്ടായത്.

Read Also: താലിബാന്‍റെ ഭാഗത്ത് നിന്ന് മോശം സമീപനം ഉണ്ടായാൽ ഇന്ത്യ മറുപടി നൽകും: മുന്നറിയിപ്പ് നൽകി സൈനിക മേധാവി

shortlink

Related Articles

Post Your Comments

Related Articles


Back to top button