Latest NewsNewsIndia

75 വര്‍ഷക്കാലമായി രാജ്യം കൈവരിച്ച നേട്ടങ്ങള്‍ കേന്ദ്രം വിറ്റ് തുലയ്ക്കുന്നു: ധനസമാഹരണ പദ്ധതിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ മാത്രമാണ് രാജ്യത്ത് നിലവിലുള്ളത്

ന്യൂഡൽഹി : മോദി സര്‍ക്കാരിന്റെ പുതിയ ധനസമാഹരണ പദ്ധതിയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 75 വര്‍ഷക്കാലമായി രാജ്യം കൈവരിച്ച നേട്ടങ്ങള്‍ കേന്ദ്ര സർക്കാർ വില്‍പ്പന ചരക്കാക്കിയെന്നായിരുന്നു രാഹുലിന്റെ ആരോപണം. കേന്ദ്ര സർക്കാർ ധനസമാഹരണ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം.

മോദിയുടെ സുഹൃത്തുക്കളായ ഒന്നോ രണ്ടോ വ്യവസായികളെ സഹായിക്കാന്‍ മാത്രമാണ് ഇപ്പോള്‍ ധന സമാഹരണ പദ്ധതി എന്ന പേരില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍. രാജ്യത്ത് ഇനി വിറ്റു തുലയ്ക്കാന്‍ വിരലില്‍ എണ്ണാവുന്ന സ്ഥാപനങ്ങള്‍ മാത്രമാണുള്ളത്. തല തിരിഞ്ഞ നയങ്ങള്‍ രാജ്യത്ത് തൊഴില്‍ പ്രതിസന്ധി രൂക്ഷമാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Read Also  :  ‘സ്ത്രീസുരക്ഷയാണ് വലുത്, വീട്ടിലിരുന്നാൽ മതി’: സ്ത്രീകളോട് ജോലിക്ക് പോകേണ്ടെന്ന് താലിബാൻ

കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ മാത്രമാണ് രാജ്യത്ത് നിലവിലുള്ളത്. ബിജെപി നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ക്ക് ഒന്നും അവകാശപ്പെടാന്‍ ഇല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വികസന പ്രവര്‍ത്തനത്തിന് സ്വകാര്യ പങ്കാളിത്തം എന്ന നയത്തിന് കോണ്‍ഗ്രസ് എതിരല്ല. എന്നാല്‍ കോണ്‍ഗ്രസ് മുന്നോട്ട് വച്ച നയങ്ങള്‍ യുക്തിക്ക് നിരക്കുന്നതായിരുന്നു. ഇന്ത്യയുടെ കിരീടത്തിലെ രത്നങ്ങളെയാണ് മോദി സര്‍ക്കാര്‍ വിറ്റ് നശിപ്പിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button