
ഡൽഹി: താലിബാന്‍റെ ഭാഗത്ത് നിന്ന് മോശം സമീപനം ഉണ്ടായാൽ ഭീകരവാദത്തെ നേരിടുന്ന അതേ രീതിയിൽ മറുപടി നൽകുമെന്ന് ഇന്ത്യ. രണ്ട് ദശാബ്ദങ്ങളായിട്ടും താലിബാന് യാതൊരുവിധ മാറ്റവുമില്ലെന്നും താലിബാൻ അഫ്ഗാൻ പിടിച്ചെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് വ്യക്തമാക്കി.
അഫ്ഗാൻ മേഖലയിൽ ഭീകരവിമുക്തമായ അന്തരീക്ഷം ഉറപ്പാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു. ഭീകരവാദികളെ തിരിച്ചറിയുന്നതിലും തീവ്രവാദത്തിനെതിരായ ആഗോള യുദ്ധത്തില്‍ ചില വിവരങ്ങൾ ലഭിക്കുന്നതിലും ക്വാഡ് രാജ്യങ്ങളിൽ നിന്ന് പിന്തുണ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments