ദുബായ്: ശ്രീലങ്കൻ ഓൾറൗണ്ടർ തിസാര പെരേര രാജസ്ഥാൻ റോയൽസിൽ. ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുന്ന ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനു പകരക്കാരനായാണ് രാജസ്ഥാൻ റോയൽസ് ശ്രീലങ്കൻ താരത്തെ ടീമിൽ എത്തിച്ചിരിക്കുന്നത്. തിസാര പെരേര തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ശ്രീലങ്കൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ലിമിറ്റഡ് ഓവർ ഓൾറൗണ്ടർമാരിൽ ഒരാളാണ് പെരേര. കൊച്ചി ടസ്കേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ് തുടങ്ങിയ വിവിധ ഐപിഎൽ ടീമുകൾക്കായി താരം കളിച്ചിട്ടുണ്ട്. 37 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 422 റൺസും 31 വിക്കറ്റുമാണ് താരം നേടിയിട്ടുള്ളത്.
Read Also:- പെട്രോളും ചാർജിങും വേണ്ട: ഓടിയാൽ ചാർജാകുന്ന ഹൈബ്രിഡ് ഇലക്ട്രിക് കാറുകളുമായി മാരുതി
രണ്ടാം പാദ മത്സരങ്ങൾക്കായി രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ട്ലറും പങ്കെടുക്കില്ല. ഐപിഎല്ലിന്റെ സമയത്ത് തന്റെ രണ്ടാം കുഞ്ഞിന്റെ ജനനം നടക്കുന്നതിനാലാണ് ബട്ട്ലർ വിട്ടുനിൽക്കുന്നത്. ന്യൂസിലൻഡ് യുവ വിക്കറ്റ് കീപ്പർ ഗ്ലെൻ ഫിലിപ്സ് ബട്ട്ലറിനു പകരക്കാരനായി ടീമിലെത്തും.
Post Your Comments