രാജ്‌കോട്ട്: വിവാഹം കഴിഞ്ഞു മാസങ്ങൾ മാത്രം. നവവരന്‍ ആത്മഹത്യ ചെയ്തു. ഗുജറാത്ത് തരാദ് സ്വദേശി അമൃത് റാത്തോഡാണ് ഹോട്ടല്‍ മുറിയില്‍ ആത്മഹത്യചെയ്തത്. 25 വയസായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമൃതിന്റെ മരണത്തില്‍ ഭാര്യയ്ക്ക് പങ്കുണ്ടെന്ന് കാണിച്ച് സഹോദരന്‍ പരാതി നല്‍കി.
മൂന്ന് മാസം മുന്‍പാണ് അമൃത് പായൽ എന്ന യുവതിയുമായി വിവാഹിതനായത്. വിവാഹ ശേഷം പായല്‍ അമൃതിനെ മാനസികവും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി സഹോദരന്‍ പരാതിയില്‍ ആരോപിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ശനിയാഴ്ച്ച അമൃതിന്റെ മൃതദേഹം കണ്ടെത്തിയ ഹോട്ടലിലെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഭാര്യ പായലും നാല് സുഹൃത്തുക്കളുമാണ് എന്നെ മരണത്തിലേക്ക് തള്ളി വിട്ടതെന്നാണ് കുറിപ്പിലുള്ളത്. വിഷ്ണു, പ്രവീണ്‍, അനില്‍, കിഷന്‍ എന്നിവരാണ് പായലിന്റെ സുഹൃത്തുക്കള്‍. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ പോലീസ് കേസ് എടുത്തു.
Post Your Comments