KeralaLatest NewsNews

സിപിഎമ്മുമായി അടുപ്പമുള്ള ആളാണെങ്കിലും ക്രമക്കേട് കാട്ടിയാല്‍ സംരക്ഷിക്കില്ല: എ കെ ബാലന്‍

കോഴിക്കോട് : മുട്ടില്‍ മരംമുറി വിവാദത്തില്‍ പ്രതികരിച്ച് സിപിഎം നേതാവ് എ കെ ബാലൻ.
സിപിഎമ്മുമായി അടുപ്പമുള്ള ആളാണെങ്കിലും ക്രമക്കേട് കാട്ടിയാല്‍ സര്‍ക്കാരിന്‍റെ സംരക്ഷണം ഉണ്ടാകില്ല. എല്ലാ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.

‘മുട്ടിൽ മരംമുറി കേസന്വേഷണം മികച്ച രീതിയിൽ നടക്കുകയാണ്. ആരൊക്കെയാണോ പ്രതികൾ അവരെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരും. സിപിഎമ്മുമായി അടുപ്പമുള്ള ആളാണെങ്കിലും ക്രമക്കേട് കാട്ടിയാല്‍ നടപടി ഉണ്ടാവും. അത് ദീപക് ധർമ്മടമായാലും നടപടിയുണ്ടാവും. അതിന് ഇനി ധർമ്മടം ദീപക്കായാലും സർക്കാരിന്‍റെ സംരക്ഷണമുണ്ടാവില്ല. ഭരണത്തിന്‍റെ തണലിൽ ഭരണ കേന്ദ്രമുണ്ടാക്കാൻ ആരെയും അനുവദിക്കില്ല’-എ കെ ബാലന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button